നൈജീരിയയില്‍ ക്രൈസ്തവ വേട്ട തുടരുന്നു; തെരഞ്ഞെടുപ്പിന് ശേഷം കൊല ചെയ്യപ്പെട്ടത് 30 പേർ

തെരഞ്ഞെടുപ്പിന് ശേഷം നൈജീരിയയില്‍ ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങൾ വ്യാപകമാകുന്നു.

തെരഞ്ഞെടുപ്പിന് ശേഷം ബെനു സംസ്ഥാനത്തില്‍ ഉണ്ടായ ഭീകരാക്രമണങ്ങളില്‍ 30 ഓളം ക്രൈസ്തവര്‍ കൊല്ലപ്പെട്ടുവെന്ന് ജസ്റ്റിസ് ആന്‍ഡ് പീസ് കമ്മീഷന്‍ ഡയറക്ടര്‍ ഫാ.റെമിജിയൂസ് ഇഹ്യുല ഔദ്യോഗികമായി അറിയിച്ചു.

ആക്രമണങ്ങള്‍ നടത്തിയ ഫുലാനി തീവ്രവാദികള്‍ സൈന്യം ഉപയോഗിക്കുന്ന തോക്കുകളാണ് ഉപയോഗിച്ചിരുന്നതെന്നും ഫാ.റെമിജിയൂസ് പറയുന്നു. സൈന്യം ഉപയോഗിക്കുന്ന ആയുധങ്ങള്‍ ഫുലാനി ഗോത്രവംശജരുടെ കൈകളില്‍ എങ്ങനെ എത്തി എന്നതില്‍ നിന്ന് പ്രസ്തുത ആക്രമണങ്ങളില്‍ അധികാരികളുടെ പങ്കിനെ സംശയിക്കേണ്ടി ഇരിക്കുന്നുവെന്നും ഫാ.റെമിജിയൂസ് ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് ദിനങ്ങളിലും ഇത്തരം ആക്രമണങ്ങള്‍ നടന്നതായി ദൃക്സാക്ഷികള്‍ അറിയിച്ചതായും ഫാ.റെമിജിയൂസ് പറയുന്നു. കൂടാതെ ആക്രമിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും ക്രൈസ്തവര്‍ ആണ് എന്നത് ക്രൈസ്തവര്‍ കൂടുതലുള്ള മേഖലകള്‍ തെരഞ്ഞുപിടിച്ച് നടത്തിയ ആക്രമണങ്ങളാണെന്ന നിഗമനത്തിലേക്കാണ് വെളിച്ചം വീശുന്നത്. ഇത്യുലുവ്, ഉഗ്‌ബെ, അയോണ്‍, ത്യോപാവ്, കെന്‍ഡേവ്, അന്‍വാസെ, മാവ് എന്നീ ഗ്രാമങ്ങളിലായിരുന്നു രൂക്ഷമായ ആക്രമണം ഉണ്ടായത്. ഏഴ് ഗ്രാമങ്ങളില്‍ ക്രൈസ്തവര്‍ കൂട്ടക്കൊലയ്ക്കിരയായി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group