ഉത്തർപ്രദേശിൽ ക്രൈസ്തവ പീഡനം വർദ്ധിക്കുന്നു; ആശങ്കയോടെ ക്രൈസ്തവ സമൂഹം

യു.പി: മതപരിവർത്തന നിയമത്തിൽ നിന്ന് വ്യതിചലിക്കുന്നുവെന്ന് ആരോപിച്ച് ക്രൈസ്തവരെ അറസ്റ്റ് ചെയ്യുന്ന സംഭവങ്ങൾ ഉത്തർപ്രദേശിൽ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ആശങ്ക പങ്കുവെച്ച് ക്രൈസ്തവ സമൂഹം.

ആന്റികൺവേർഷൻ നിയമം ക്രൈസ്തവരെ സംബന്ധിച്ച് വളരെ ദുരിതം സമ്മാനിക്കുന്നവയായി മാറിയിരിക്കുന്നുവെന്ന് ക്രൈസ്തവ നേതാക്കളുടെ പ്രതികരണങ്ങളിൽ പറയുന്നു.

ഒക്ടോബർ നവംബർ മാസങ്ങളിലായി 14 പേരെയാണ് ഈ നിയമത്തിന്റെ മറവിൽ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.70 പേർ പങ്കെടുത്തിരുന്ന ഒരു പ്രാർത്ഥനാ യോഗത്തിൽവച്ച് 26 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കോടതി ഇവർക്ക് ജാമ്യം അനുവദിച്ചു. എന്നാൽ ഏറ്റവും പുതിയ അറസ്റ്റിൽ 14 പേർക്കും ജാമ്യം നിഷേധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ക്രൈസ്തവർ. മിഷനറി സ്കൂളിലും ഹോസ്പിറ്റലുകളിലും ജോലിയും അഡ്മിഷനും വാഗ്ദാനം ചെയ്ത് ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുകയാണെന്നാണ് ആരോപണം. സാമ്പത്തികമായി സഹായിക്കുന്നതായും ആരോപണമുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group