മധ്യപ്രദേശില്‍ ക്രിസ്ത്യൻ പ്രാർത്ഥനാലയo അഗ്നിയ്ക്കിരയാക്കി

മധ്യപ്രദേശിലെ നർമ്മദാപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ആരാധനാലയം അഗ്നിയ്ക്കിരയാക്കി. ചുവരിൽ ‘റാം’ എന്ന് എഴുതിവെച്ചു. ജില്ല ആസ്ഥാനത്ത് നിന്നു 40 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ദേവാലയത്തില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയ വിശ്വാസികളാണ് അക്രമം നടന്നതായി കണ്ടെത്തിയത്.

അജ്ഞാതരായ പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം 295 (ഏതെങ്കിലും വർഗത്തിന്റെ മതത്തെ അവഹേളിക്കുക എന്ന ഉദ്ദേശത്തോടെ ആരാധനാലയത്തെ മുറിവേൽപ്പിക്കുകയോ മലിനമാക്കുകയോ ചെയ്യുക) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ചുവരെഴുത്തില്‍ ‘റാം’ എന്നു എഴുതിയതിനാല്‍ അക്രമത്തിന് പിന്നില്‍ തീവ്രഹിന്ദുത്വവാദികളാണെന്ന് നിരീക്ഷിക്കപ്പെടുന്നു. വിശുദ്ധ ബൈബിള്‍ ഉള്‍പ്പെടെയുള്ളവ അഗ്നിയ്ക്കിരയാക്കിയതില്‍ ഉള്‍പ്പെടുന്നു. ജനൽ വല അഴിച്ചാണ് അക്രമികള്‍ ആരാധനാലയത്തിലേക്ക് പ്രവേശിച്ചതെന്ന് നർമ്മദാപുരം പോലീസ് സൂപ്രണ്ട് ഗുരുകരൻ സിംഗ് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group