സഹോദരന്റെ പ്രശ്നങ്ങളിലേക്ക് കടന്നു ചെല്ലുന്ന മനോഭാവമാണ് ക്രൈസ്തവന് ഉണ്ടാവേണ്ടത് : മാർപാപ്പാ

മറ്റുള്ളവരുടെ പ്രശ്നങ്ങളിലേക്ക് കടന്നുചെന്ന് അവയ്ക്ക് പരിഹാരം കാണാൻ സഹായിക്കുന്ന ജീവിക്കുന്ന വിശ്വാസമാണ് വിശ്വാസിക്ക് വേണ്ടതെന്നു ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.

സമ്പത്തോ, അധികാരമോ, സ്ഥാനമാനങ്ങളോ പരിഗണിച്ച്, മറ്റുള്ളവർക്കുള്ള പ്രാധാന്യവും പരിഗണനയും നിശ്ചയിക്കാതെ, ദൈവത്തിന്റേതായ നീതിബോധത്തോടെയും നിർമ്മലമായ മനഃസാക്ഷിയോടെയും മറ്റുള്ളവരെ പരിഗണിക്കാൻ സാധിക്കണം. അവിടെ സഹനങ്ങളിലൂടെ, ദാരിദ്ര്യത്തിലൂടെ, അവമതികളിലൂടെ കടന്നുപോകുന്ന ദൈവം സ്നേഹിക്കുന്ന മനുഷ്യരെ കരുതാൻ സാധിക്കണം. തിരുത്തലുകൾ അംഗീകരിക്കാൻ തയ്യാറാകണം. സഭാജീവിതത്തിലാകട്ടെ, വ്യക്തിജീവിതങ്ങളിലാകട്ടെ, ശാസനകളും തിരുത്തലുകളും അംഗീകരിക്കുകയെന്നത് ഒരു വലിയ പദ്ധതിയുടെ ഒരു ഭാഗം മാത്രമാണ്. ഇതിന്റെ രണ്ടാമത്തെ, ഒരുപക്ഷേ പ്രധാനപ്പെട്ട ഒരു ഭാഗം എന്നത്, മാനസാന്തരവും, ജീവിതപരിവർത്തനവുമാണ്. തെറ്റുകൾ കണ്ടെത്തുവാൻ മാത്രമല്ല, അവ പരിഹരിക്കാനും ദൈവം ആവശ്യപ്പെടുന്നുണ്ട്- പാപ്പാ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group