കുരിശു നീക്കം ചെയ്യാത്തതിന് ക്രിസ്ത്യൻ വിദ്യാർത്ഥികൾക്ക് മർദ്ദനം..

ഈജിപ്ത്: കുരിശു നീക്കം ചെയ്യാൻ വിസമ്മതിച്ചതിന് ഈജിപ്തിലെ ക്രിസ്ത്യൻ വിദ്യാർത്ഥികൾക്ക് അധ്യാപകരുടെയും സഹപാഠികളുടെയും പക്കൽ നിന്ന് കൊടിയ മർദ്ദനം.

ഇന്റർനാഷനൽ ക്രിസ്ത്യൻ കൺസേണാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈജിപ്തിലെ കോപ്റ്റിക് കമ്മ്യൂണിറ്റിയിലെ വിശ്വാസികൾ ക്രൂശിതരൂപം ടാറ്റൂ ചെയ്യുകയും ബ്രേസ് ലെറ്റ്, നെക്ക് ലേസ് എന്നിവയുടെ ഭാഗമായി കുരിശുരൂപം ധരിക്കുകയും ചെയ്യാറുണ്ട്. ഇപ്രകാരം അണിഞ്ഞിരിക്കുന്ന ആഭരണങ്ങളിൽ നിന്ന് കുരിശുരൂപം നീക്കം ചെയ്യണമെന്നാണ് ഇസ്ബാത്ത് ഷിയിലെ അൽ തഹ്റ സ്കൂളിലെ ഹെഡ്മാസ്റ്റർ ഉത്തരവിട്ടിരിക്കുന്നത്. എന്നാൽ ചില കോപ്റ്റിക് ക്രിസ്ത്യൻ കുട്ടികൾ ഇക്കാര്യത്തിൽ വിസമ്മതം രേഖപ്പെടുത്തി, തുടർന്ന് ഈ വിദ്യാർത്ഥികളെ അധ്യാപകരും സഹപാഠികളും ചേർന്ന് മർദ്ദിച്ചതായിട്ടാണ് റിപ്പോർട്ട്.

ഈ വിവരം വിദ്യാർത്ഥികളുടെ മാതാപിതാക്കൾ വിദ്യാഭ്യാസവകുപ്പ് അധികൃതരെ അറിയിച്ചുവെങ്കിലും വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group