മതനിന്ദാക്കുറ്റം ചുമത്തി പാക് ജയിലിൽ കഴിയുന്ന ഹൈന്ദവനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈസ്തവർ

മതനിന്ദാക്കുറ്റം ചുമത്തി ജയിലിൽ അടച്ചിരിക്കുന്ന ഹൈന്ദവ വിശ്വാസിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈസ്തവർ രംഗത്ത്. ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ് വൈഡാണ് ഹിന്ദു സ്കൂൾ പ്രിൻസിപ്പൽ നോട്ടാൻ ലാലിന്റെ മോചനത്തിന് വേണ്ടി രംഗത്തെത്തിയിരിക്കുന്നത്. സിന്ധ് പ്രൊവിൻസ് കോടതിയാണ് മതനിന്ദാക്കുറ്റം ചുമത്തി പ്രിൻസിപ്പലിനെ ജയിലിൽ അടച്ചിരിക്കുന്നത്.

25 വർഷത്തേക്കാണ് ശിക്ഷ. 2019 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 11ആം ക്ലാസ് വിദ്യാർത്ഥിയാണ് സ്കൂൾ പ്രിൻസിപ്പൽ പ്രവാചകനിന്ദ നടത്തിയെന്ന് ആരോപിച്ചത്.അനീതിപരമായ ദൈവനിന്ദാക്കുറ്റത്തിന്റെ അവസാനത്തെ ഇരയാണ് സ്കൂൾ പ്രിൻസിപ്പൽ എന്നും അദ്ദേഹത്തെ അടിയന്തിരമായും വ്യവസ്ഥകളില്ലാതെയും വിട്ടയ്ക്കണമെന്നും ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ് വൈഡ് പ്രസിഡന്റ് തോമസ് വ്യക്തമാക്കി.

ഈ കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group