ക്രൈസ്തവർ ക്രിസ്തുവിൻറെ സ്നേഹo പ്രാവർത്തികമാക്കണം: മാർ ജോസഫ് കളത്തിപറമ്പിൽ

ക്രിസ്തുവിന്റെ സ്നേഹത്തിൽ ക്രൈസ്തവർ മാറുമ്പോഴാണ് വിശുദ്ധ വാരത്തിന് ആത്മീയ പ്രാധാന്യം ലഭിക്കുകയുള്ളൂ എന്ന് ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ

എറണാകുളം സെൻറ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ തൈല പരികർമ്മ പൂജയിൽ മുഖ്യ കാർമികത്വം വഹിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്. വരാപ്പുഴ അതിരൂപതയിലെ എല്ലാ വൈദികരും സഹകാർമ്മികർ ആയിരുന്നു.

രോഗീലേപനത്തിനും മറ്റ് പൗരോഹിത്യ ശുശ്രൂഷകൾക്കും ഉപയോഗിക്കുന്ന സൈത്ത് വെഞ്ചിരിപ്പ് കർമ്മം ആയിരുന്നു പ്രധാന ശുശ്രൂഷ. അതിരൂപത വികാരി ജനറൽമാരായ മോൺ.മാത്യു കല്ലിങ്കൽ, മോൺ.മാത്യു ഇലഞ്ഞി മിറ്റം, ചാൻസലർ ഫാദർ എബിജിൻ അറക്കൽ, ഫൊറോന വികാരിമാർ, അതിരൂപത സംഘടന ഭാരവാഹികൾ എന്നിവർ ശുശ്രൂഷകളിൽ പങ്കെടുത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group