രാജ്യത്തിന്റെ വികസനത്തിനായി ക്രൈസ്തവർ രാജ്യത്ത് തുടരണം : കുർദിഷ് പ്രസിഡന്റ്.

കുർദിസ്ഥാൻ :രാജ്യത്തിന്റെ വികസനത്തിനുവേണ്ടി ക്രൈസ്തവർ കുർദിസ്ഥാനിൽ തുടരണമെന്ന അഭ്യർത്ഥനയുമായി പ്രസിഡന്റ് നെച്ചിർവാൻ ബർസാനി.
ഐസിസ് അധിനിവേശത്തെ തുടർന്ന് ഇറാഖിൽനിന്ന് അഭയംതേടി കുർദിസ്ഥാനിൽ എത്തിയ ക്രൈസ്തവർ രാജ്യത്തിന്റെ വികസനം ഉറപ്പാക്കാൻ രാജ്യത്ത് തുടരണമെന്ന് പ്രസിഡന്റ് അഭ്യർത്ഥിച്ചു.അസീറിയൻ സഭയുടെ പാത്രിയാർക്കീസായി മാർ അവ മൂന്നാമന്റെ സ്ഥാനാരോഹണ തിരുക്കർമങ്ങളിൽ പങ്കെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐസിസ് അധിനിവേശകാലത്ത് ഇറാഖിൽനിന്ന് പലായനം ചെയ്ത ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്ക് അഭയം നൽകിയ രാജ്യമാണ് കുർദിസ്ഥാൻ. ഐസിസ് അധിനിവേശം അവസാനിച്ചതിനെ തുടർന്ന് പലായനം ചെയ്ത ക്രൈസ്തവരെ ഇറാഖിലേക്ക് തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കവേയാണ്, രാജ്യം ഉപേക്ഷിച്ച് പോകരുതെന്ന കുർദിഷ് പ്രസിഡന്റിന്റെ അഭ്യർത്ഥന.ഇറാഖിലെ സ്വയം ഭരണ പ്രദേശമായ കുർദിസ്ഥാന്റെ സമ്പന്നമായ വൈവിധ്യം ചൂണ്ടിക്കാട്ടിയും സമാധാനപരമായ സഹവർത്തിത്വത്തിന്റെ ആവശ്യകതയെ ഊന്നിപ്പറഞ്ഞു കൊണ്ടുമായിരുന്നു പ്രസിഡന്റിന്റെ അഭ്യർത്ഥന .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group