ഗേ പ്രൈഡ് പരേഡിനെതിരെ ശക്തമായ പ്രതിഷേധവുമായി ക്രൈസ്തവര്‍ തെരുവില്‍

സെര്‍ബിയയില്‍ ഈ വരുന്ന സെപ്റ്റംബര്‍ 17-ന് നടത്തുവാന്‍ പദ്ധതിയിട്ടിരിക്കുന്ന സ്വവര്‍ഗ്ഗാനുരാഗികളുടെ പ്രൈഡ് പരേഡിനെതിരെ രാജ്യത്തെ ഓര്‍ത്തഡോക്സ് സഭയുടെ നേതൃത്വത്തില്‍ ക്രൈസ്തവരുടെ കടുത്ത പ്രതിഷേധം. പ്രൈഡ് പരേഡ് റദ്ദാക്കുകയോ അല്ലെങ്കില്‍ നീട്ടിവെക്കുകയോ ചെയ്യുമെന്ന് ഗവണ്‍മെന്റ് പറഞ്ഞിട്ടുണ്ടെങ്കിലും ആയിരക്കണക്കിന് ക്രൈസ്തവരാണ് ഇക്കഴിഞ്ഞ ഞായറാഴ്ച സെര്‍ബിയന്‍ തലസ്ഥാനമായ ബെല്‍ഗ്രേഡില്‍ പ്രതിഷേധവുമായി തടിച്ചു കൂടിയത്. ഓരോ വര്‍ഷവും യൂറോപ്പിലെ വ്യത്യസ്ത നഗരങ്ങളാണ് ഗേ പ്രൈഡ് പരേഡിന് വേദിയാകാറുള്ളത്. ഇത്തവണ ബെല്‍ഗ്രേഡില്‍ നടക്കുവാനിരിക്കുന്ന പ്രൈഡ് പരേഡിനെതിരെ ശക്തമായ പ്രതിഷേധവുമായാണ് ക്രൈസ്തവര്‍ രംഗത്തു വന്നത്.

യൂറോ പ്രൈഡ് പരേഡ് പരമ്പരാഗത കുടുംബ മൂല്യങ്ങള്‍ക്ക് ഭീഷണിയാണെന്നും അതിനാല്‍ പ്രൈഡ് പരേഡ് നടത്തരുതെന്നും പരേഡിനെതിരെ സംഘടിപ്പിച്ച കൂറ്റന്‍ പ്രതിഷേധ റാലിയില്‍ പങ്കെടുത്ത സെര്‍ബിയന്‍ ഓര്‍ത്തഡോക്സ് മെത്രാന്മാര്‍ പറഞ്ഞു. മെത്രാന്മാര്‍ക്ക് പുറമേ നിരവധി വൈദികരും റാലിയില്‍ പങ്കെടുത്തു. “നമ്മുടെ കുഞ്ഞുങ്ങളെയും കുടുംബത്തെയും രക്ഷിക്കൂ” എന്നെഴുതിയ പ്ലക്കാര്‍ഡുകളും, കുരിശും ദൈവമാതാവിന്റെ രൂപവും അടക്കവുമുള്ള ക്രിസ്തീയ പ്രതീകങ്ങള്‍ ഉയര്‍ത്തിയുമായിരിന്നു റാലിയെന്നത് ശ്രദ്ധേയമാണ്. സ്വവര്‍ഗ്ഗ ബന്ധം എന്ന മാരക തിന്‍മയ്ക്കെതിരെ വലിയ മുദ്രാവാക്യങ്ങളും റാലിയില്‍ മുഴങ്ങിയിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group