ക്രൈസ്തവരുടെ ആരാധനാ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നു: മുഖ്യമന്ത്രിക്ക്‌ കെ‌സി‌ബി‌സിയുടെ കത്ത്

ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഞായറാഴ്ച കർശനമാക്കിയതു
വഴി ക്രൈസ്തവരുടെ ആരാധനാ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നുവെന്നു മുഖ്യമന്ത്രിയെ അറിയിച്ചുകൊണ്ട് കെ‌സി‌ബി‌സിയുടെ കത്ത്.

സഭയുടെ പള്ളികള്‍ ആവശ്യമായ വലിപ്പമുള്ളവയായതുകൊണ്ട് പള്ളികളുടെ സ്ഥലസൗകര്യമനുസരിച്ച് കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് വിശ്വാസികള്‍ക്ക് ആരാധനയില്‍ പങ്കുകൊള്ളാന്‍ സാഹചര്യം സൃഷ്ടിക്കണമെന്നും കെസിബിസി കത്തില്‍ ആവശ്യപ്പെട്ടു. കോവിഡ്-19 വ്യാപനത്തെ തടയുന്നതിനും ജനങ്ങളുടെ സുരക്ഷയ്ക്കുംവേണ്ടി സര്‍ക്കാര്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കേരള കത്തോലിക്കാസഭയുടെ പിന്തുണ നേരത്തെ തന്നെ നല്‍കിയിരുന്നതുപോലെ തുടര്‍ന്നും നല്‍കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും കത്തില്‍ അറിയിച്ചിട്ടുണ്ട്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group