സഹോദരങ്ങളെ പരിഗണിക്കുകയും അവര്‍ക്കായി ഹൃദയം തുറന്ന് പങ്കുവയ്ക്കുകയും ചെയ്യുന്നവരാകണം ക്രൈസ്തവർ

ജീവിതത്തിൽ നിസ്സഹായരാകുന്ന സഹോദരങ്ങളെ പരിഗണിക്കുകയും അവര്‍ക്കായി ഹൃദയം തുറന്ന് പങ്കുവയ്ക്കുകയും ചെയ്യുന്നവരാകണം ഓരോ ക്രൈസ്തവനെന്നും ഉദ്ബോധിപ്പിച്ച് കാഞ്ഞിരപ്പള്ളി രൂപത മുന്‍ മേലദ്ധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍.

റെയിന്‍ബോ പദ്ധതിയില്‍ ചാമംപതാലില്‍ നിര്‍മ്മിച്ച രണ്ടു ഭവനങ്ങളുടെ ആശീര്‍വ്വാദം നിര്‍വ്വഹിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. നല്‍കുന്നവര്‍ക്കാണ് സമൃദ്ധിയും സമാധാനവും സമ്മാനമായി ലഭിക്കുന്നതെന്നും മാര്‍ മാത്യു അറയ്ക്കല്‍ ഓര്‍മ്മിപ്പിച്ചു.

കാഞ്ഞിരപ്പള്ളി അമല പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ സിഎംസി സന്യാസിനീ സമൂഹം സാമ്പത്തിക സഹായം നല്‍കി നിര്‍മ്മിച്ച രണ്ട് ഭവനങ്ങള്‍ക്കാവശ്യമായ സ്ഥലം സൗജന്യമായി നല്‍കിയത് ചാമംപതാല്‍ സ്വദേശി സൈമണ്‍ കൊച്ചുപുരയ്ക്കലാണ്. സിഎംസി സന്യാസിനീ സമൂഹം റെയിന്‍ബോ പദ്ധതിയില്‍ മൂന്നു ഭവനങ്ങളാണ് നിര്‍മ്മിക്കുന്നത്. റെയിന്‍ബോ പദ്ധതി ഭവനങ്ങളുടെ പ്ലാന്‍ തയ്യാറാക്കി സാങ്കേതിക സഹായം സൗജന്യമായി നല്കുന്നത് കൂവപ്പള്ളി അമല്‍ജ്യോതി കോളജ് സിവില്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റാണ്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group