പരസ്പരം ശ്രദ്ധിക്കുന്നവരാകണo ക്രൈസ്തവർ:മാർ ജോസഫ് കല്ലറങ്ങാട്ട്

സഭാമക്കളുടെ കണ്ണുകളും കാതുകളും കരങ്ങളും ഹൃദയങ്ങളും മറ്റുള്ളവരെ കാരുണ്യപൂർവ്വം കാണുന്നതിനും കേൾക്കുന്നതിനും പ്രവർത്തിക്കുന്നതിനും ഉതകണമെന്നും നമ്മൾ പരസ്പരം ശ്രദ്ധിക്കുന്നവരാകണമെന്നും ഉദ്ബോധിപ്പിച്ച് പാലാ രൂപതാധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്.

അടുത്ത വർഷം ഒക്ടോബറിൽ റോമിൽ നടക്കുന്ന പതിനാറാമത് ബിഷപ്സ് സിനഡിനു മുന്നോടിയായി പാലാ രൂപതാതലത്തിലെ ശ്രവണത്തിന് പരിസമാപ്തി കുറിച്ചു ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് എൻജിനിയറിംഗ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന രൂപതാതല പ്രീസിനഡൽ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഫ്രാൻസിസ് പാപ്പാ വിഭാവന ചെയ്തിരിക്കുന്ന പ്രാദേശിക സഭാസിനഡിലൂടെ സ്വർഗോന്മുഖമായി ഒന്നിച്ചു നീങ്ങുന്ന സഭയിൽ എല്ലാവരെയും ചേർത്ത് നിർത്തി ദൈവജനത്തിന്റെ നിശബ്ദ രോദനം കേൾക്കപ്പെടുകയും പരിഹരിക്കപ്പെടുകയും ചെയ്യണമെന്നും ബിഷപ്പ് പറഞ്ഞു.

ഇടവകാ തലത്തിലും സ്ഥാപനതലത്തിലും ആളുകളെ ശ്രവിച്ചു ക്രോഡീകരിച്ച റിപ്പോർട്ട് സിനഡൽ ടീം അംഗം ഡോ. സി.ടി. തങ്കച്ചൻ അവതരിപ്പിച്ചു. പാസ്റ്ററൽ കൗൺസിൽ സബ് കമ്മിറ്റി ചെയർമാൻമാർ വിവിധ വിഷയങ്ങളെക്കുറിച്ച് റിപ്പോർട്ട് അവതരിപ്പിച്ചു.മോൺ.ജോസഫ് തടത്തിൽ വിഷയാവതരണം നടത്തി. വികാരി ജനറാൾമാർ, സിനഡൽ ടീമംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group