ഒമിക്രോൺ ഭീതിയിൽ ക്രിസ്തുമസും പുതുവത്സരവും.. നിയന്ത്രണം ശക്തമാക്കി സംസ്ഥാനങ്ങൾ..

ന്യൂഡൽഹി: ഒമിക്രോൺ ഭീതി നിലനിൽക്കെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്ക് മുന്നോടിയായി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാനങ്ങൾ. കോവിഡിന്റെ ഡെൽറ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണിന്റെ രോഗവ്യാപനതോത് മൂന്നിരട്ടി കൂടുതലാണെന്നും പ്രതിരോധ നടപടികൾ ശക്തമാക്കണമെന്നും കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഡൽഹി, മഹാരാഷ്ട്ര, കർണാടക, ഹരിയാന, ഗുജറാത്ത്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയത്.

ഒമിക്രോൺ ഉയർത്തുന്ന ഭീതിയും രോഗവ്യാപനം തടയുന്നതും ഉൾപ്പെടെയുള്ള നടപടികളും ചർച്ചചെയ്യാനായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നിർണായക യോഗം വ്യാഴാഴ്ച ചേർന്നേക്കും. നിലവിൽ 223 പേർക്കാണ് രാജ്യത്ത്ഒമിക്രോൺ. സ്ഥിരീകരിച്ചത്. പ്രതിവാര കേസുകളിൽ 10 ശതമാനം വർധനവുണ്ടായാലോ ഐസിയു ബെഡുകളിൽ 40 ശതമാനം രോഗികളെത്തിയാലോ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് കേന്ദ്രത്തിന്റെ നിർദേശം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group