സിബിസിഐ ആസ്ഥാനത്ത് ക്രിസ്തുമസ് ആഘോഷം നടന്നു

ക്രിസ്തുമസ് ആഘോഷങ്ങൾ സിബിസിഐ ആസ്ഥാനത്ത് നടന്നു.

സിബിസിഐ പ്രസിഡന്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ കേന്ദ്ര വാർത്താ വിനിമയ ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ മുഖ്യാതിഥിയായിരുന്നു. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ലിയോപോൾ ജിറെല്ലി ക്രിസ്തുമസ് സന്ദേശം നൽകി. ചടങ്ങിൽ അർജന്റീന അംബാസിഡർ ഹ്യൂഗോ ഷാവിയർ ഗൊബ്ബിയും പങ്കെടുത്തു.

ഡൽഹി ആർച്ച് ബിഷപ്പ് ഡോ. അനിൽ കൂട്ടോ, ഫരീദാബാദ് ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, ഗുഡ്ഗാവ് ബിഷപ്പ് തോമസ് മാർ അന്തോണിയോസ് എന്നിവരും ക്രിസ്തുമസ് സന്ദേശം നൽകി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group