ക്രിസ്തുമസ് കുർബാന വനിതാ ജയിലിൽ അർപ്പിച്ച് മെക്സിക്കൻ ബിഷപ്പ്…

മെക്സിക്കോ:വനിത ജയിലിൽ ക്രിസ്മസ് കുർബാനയർപ്പിച്ച് ക്യൂർനാവാക്കയിലെ ബിഷപ്പും മെക്സിക്കൻ എപ്പിസ്കോപ്പിന്റെ സെക്രട്ടറി ജനറലുമായ ബിഷപ്പ് മോൺസിഞ്ഞോർ റാമോൺ കാസ്ട്രോ.

തന്റെ ഫേസ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകളിലൂടെയാണ് വിശ്വാസിസമൂഹത്തെ ഈ വാർത്ത ബിഷപ്പ് അറിയിച്ചത്.മിച്ചാപ്പയിൽ കടുത്ത സുരക്ഷയുള്ള വനിതാ ജയിലിൽ ക്രിസ്തുമസ് കുർബാന അർപ്പിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിയെന്നും ക്രിസ്തുമസ് കുർബാനയിൽ 125 പേർ പങ്കെടുത്തു. അവരിലൊരാൾ ആദ്യ കുർബാന നടത്തുകയും തൈലാഭിഷേകം എന്ന കൂദാശ സ്വീകരിക്കുകയും ചെയ്തു. എന്നെ സംബന്ധിച്ചിടത്തോളം ഇത് മനോഹരവും അവിസ്മരണീയവുമായ ഒരു അനുഭവമായിരുന്നു” – ബിഷപ്പ് കുറിച്ചു.ക്യൂർനാവാക്ക രൂപതയുടെ ജയിൽ മിനിസ്ട്രിയിൽ ശുശ്രൂഷ ചെയ്യാൻ ഒരു ചാപ്ലിൻ ഉണ്ടെന്നും, അവർ ജയിലുകളിൽ വിശുദ്ധ കുർബാന അർപ്പിക്കുകയും ആത്മീയ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്യാറുണ്ടെന്നും ബിഷപ്പ് വ്യക്തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group