സഭയും സിനഡാത്മകതയും – കോതമംഗലം രൂപതയുടെ നേതൃത്വത്തിൽ സ്റ്റഡിഫോറം സംഘടിപ്പിച്ചു

സഭയും സിനഡാത്മകതയും എന്ന വിഷയത്തെ കുറിച്ച് കോതമംഗലം രൂപതയുടെ നേതൃത്വത്തിൽ സ്റ്റഡിഫോറം നടന്നു. മാർച്ച് 15, 16 തീയതികളിൽ മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററൽ സെന്ററിൽ വച്ച് സംഘടിപ്പിച്ച സ്റ്റഡി ഫോറത്തിൽ സഭയുടെ അനുകാലിക അജപാലന സാധ്യതകളെയും വെല്ലുവിളികളെയും സംബന്ധിച്ച് ക്ലാസും ഗ്രൂപ്പ് ചർച്ചകളും സംഘടിപ്പിച്ചു. രാവിലെ 10 മണിക്ക് ആരംഭിച്ച സമ്മേളനം അഭിവന്ദ്യ മാർ ജോർജ് പുന്നക്കോട്ടിൽ ഉദ്ഘാടനം ചെയ്തു. അഭിവന്ദ്യ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. റവ. ഡോ. ജേക്കബ് പ്രസാദാണ് ക്ലാസ്സ്‌ നയിച്ചത്.വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ ചോദ്യങ്ങളെ ആസ്പദമാക്കി ഗ്രൂപ്പ് ചർച്ചകൾ നടത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group