തിരുസ്സഭാ ചരിത്രം പഠന പരമ്പര ഭാഗം -07

    സന്യാസസഭകളുടെ ആരംഭം

    ലൗകികവ്യാപാരങ്ങളിൽനിന്നും വിട്ടുമാറി
    ഏകാന്തജീവിതം നയിച്ചിരുന്നവർ എക്കാലത്തും എല്ലാദേശങ്ങളിലും കാണാം. പണ്ടുമുതൽ ഭാരതം യോഗീവര്യന്മാരാൽ ധന്യയാണ്. സന്യാസം എല്ലാവരും അനുഷ്ഠിക്കേണ്ട ഒരു ജീവിതസ്ഥിതിയായി ട്ടാണു ഭാരതീയ വേദങ്ങളിൽ ആവശ്യപ്പെടുന്നത്. ഈശ്വര സാക്ഷാത്ക്കാരത്തിനുള്ള ഒരു ഉത്തമ മാർഗ്ഗമാണതെന്ന് അവർ കരുതുന്നു.

    തിരുസ്സഭയുടെ ആരംഭം മുതൽ സുവിശേഷോപദേ ശങ്ങളനുസരിച്ചു ജീവിച്ചിരുന്ന അർപ്പിത വ്യക്തികളു ണ്ടായിരുന്നു. ചിലർ ഏകാന്തജീവിതം നയിച്ചപ്പോൾ മറ്റു ചിലർ സമൂഹജീവിതമാണ് തിരഞ്ഞെടുത്തിരു ന്നത്. സമൂഹജീവിതം പിന്നീടു സന്യാസസമൂഹ ങ്ങൾക്കു വഴി തെളിച്ചു. ഈ സന്യാസസമൂഹങ്ങൾ വളർന്നു വന്നു. സന്യാസ ജീവിതത്തിന്റെ ഉത്ഭവത്തെയും വളർച്ചയേയും പറ്റിയാണ് ഇവിടെ പ്രതിപാദിക്കുന്നത്. എന്നാൽ സഭയിലെ സന്യാസജീവിതത്തിന്റെ ഉത്ഭവത്തെപ്പറ്റി കാണുന്നതിനുമുമ്പ് അവയ്ക്ക് വഴിതെളിച്ച് ചില ഘടക ങ്ങളെപ്പറ്റി പറയേണ്ടതുണ്ട്.

    ആദിമസഭയിൽ
    സുവിശേഷപ്രബോധനാനുസരണം പൂർണ്ണമായും ദൈവത്തിനു സമർപ്പിച്ചുകൊണ്ട് ജീവിക്കുന്നതിനുള്ള ആഗ്രഹത്തിനു പുറമെ മറ്റു ചില കാര്യങ്ങൾ കൂടി സന്യാസജീവിതത്തിന് ആദിമക്രിസ്ത്യാനി കളെ പ്രേരിപ്പിച്ചു. ഒന്ന്, ക്രിസ്തുവിന്റെ മഹത്വപൂർണ്ണമായ ദ്വിദീയാഗമനത്തിലുള്ള വിശ്വാസമാണ്. ക്രിസ്തുവിന്റെ രണ്ടാം വരവ് ഉടനെ ഉണ്ടാകുമെന്ന് അവർ പ്രതീക്ഷിച്ചു. അതിനാൽ ലൗകിക കാര്യങ്ങളിൽ നിന്നെല്ലാം വിരമിച്ച് ദൈവികകാര്യങ്ങളിൽ മാത്രം ശ്രദ്ധപതിച്ച് ഏകാന്തതയിലും മറ്റും ജീവിക്കാൻ തുടങ്ങി. വിഗ്രഹാരാധന യിൽനിന്നും ഒഴിഞ്ഞുനില്ക്കാനുള്ള ആഗ്രഹമായിരുന്നു മറ്റൊരു കാരണം. അന്നത്തെ സാഹചര്യത്തിൽ സമൂഹവുമായുള്ള ബന്ധം ഉപേക്ഷിച്ചാലേ വിഗ്രഹാരാധനയിൽനിന്നും രക്ഷപെടാൻ സാധിച്ചിരുന്നുള്ളൂ. പൊതുതൊഴിലുകൾ സ്വീകരിച്ചിരുന്നവർ വിഗ്രഹാരാധനയ്ക്ക് പ്രേരിപ്പിക്കപ്പെട്ടിരുന്നു. ആദിമ നൂറ്റാണ്ടുകളിൽ നടന്ന മതമർദ്ദനങ്ങൾ മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കാം. വിശ്വാസം സംരക്ഷിക്കാൻ മതമർദ്ദനകാലത്ത് അനേകം പേർ വനങ്ങളി ലേയ്ക്കും, ഗുഹകളിലേയ്ക്കും, മരുഭൂമിയിലേയ്ക്കും, മറ്റു രഹസ്യസങ്കേതങ്ങളിലേയ്ക്കും പലായനം ചെയ്തു. അവിടെ അവർ സന്യാസജീവിതം നയിച്ചു.

    ആദിമനൂറ്റാണ്ടുകളിൽ
    ക്രിസ്ത്വബ്ദം ഒന്നാം ശതകത്തിൽ തന്നെ ആദിമസഭയിൽ കന്യ കകൾ എന്നൊരു പ്രത്യേകസമൂഹം മിശിഹായ്ക്ക് സ്വയം പ്രതി ഷ്ഠിച്ചുകൊണ്ട് ജീവിച്ചിരുന്നു. സ്വഗൃഹത്തിലോ, ഏകാന്തസ്ഥല ങ്ങളിലോ കൂട്ടമായി ഇവർ താമസിച്ചു. ക്രിസ്തീയ സമൂഹങ്ങളുടെ ആരാധനാജീവിതത്തിൽ ഇവർ ശ്രദ്ധ പതിച്ചിരുന്നു.

    ആദിമനൂറ്റാണ്ടുകളിലെ ഏകാന്തവാസികളായ സന്യാസികളാണ് മരുഭൂമിയിലെ വി. പൗലോസ് (+341) വി. മക്കാരിയൂസ് (300-389) വി. അന്തോനീസ് (250-356) എന്നിവർ. ഈജിപ്തായിരുന്നു ഇവരുടെ ജന്മനാട്, സന്യാസജീവിതത്തിന്റെ പിള്ളത്തൊട്ടിൽ എന്ന സ്ഥാനം ഈജിപ്തിനാണെന്നു പറയാം. തെബെയ്ദിൽ ജനിച്ച പൗലോസ് ഡേഷ്യസിന്റെ മതമർദ്ദനാവസരത്തിൽ മരുഭൂമിയിലേയ്ക്ക് ഒളിച്ചോടുകയും അവിടെ താപസജീവിതം നയിക്കയും ചെയ്തു. ഈ കാലഘട്ടത്തിൽ തന്നെ വി. മക്കാരിയൂസ് ഈജിപ്തിൽ പുണ്യ ജീവിതത്തിന് പ്രസിദ്ധി നേടിയിരുന്നു. ഈജിപ്തിലെ വി. അന്തോനീസ് (250-355 )

    ഏകാന്തതയിലുള്ള സന്യാസത്തിന്റെ ആരംഭകനും പിതാവുമായി അംഗീകരിക്കപ്പെട്ടിരിക്കുന്നത്. ഈജിപ്തിലെ വി. അന്തോനിയണ്. ഈജിപ്തിലെ ലിക്കോപോളിന് മുതൽ അലക്സാണ്ടറിയാവരെയുള്ള പ്രദേശങ്ങളിൽ കൂട്ടമായും തനിച്ചും വി. അന്തോ നിസിന്റെ ശിഷ്യന്മാർ വസിച്ചിരുന്നു. അലക്സാണ്ടറിയായിലെ വി. അത്തനേഷ്യസ്, വി. അന്തോനീസിന്റെ ജീവചരിത്രമെഴുതിയിട്ടുണ്ട്. ഇത് സന്യാസജീവിതത്തെ സംബന്ധിക്കുന്ന ആധികാരിക ഗ്രന്ഥ ങ്ങളിലൊന്നാണ്. പുണ്യസമ്പാദനം എളുപ്പമാണെന്നും, അതു നമ്മെത്തന്നെയാണാശ്രയിച്ചിരിക്കുന്നതെന്നും, നാം ദുരാഗ്രഹത്തി നടിമകളാകരുതെന്നും അദ്ദേഹം പഠിപ്പിക്കുന്നു. ആദിമ നികളുടെ ജീവിതം പിൻതുടരാനാഗ്രഹിച്ച അന്തോനീസ് ഏ 271-ൽ 21-ാമത്തെ വയസ്സിൽ സന്യാസജീവിതം ആരംഭിച്ചു. 15 വർഷ ത്തിനുശേഷം പിിർ എന്ന സ്ഥലത്ത് ഒരു പഴയ കോട്ടക്കു ള്ളിൽ അഭയം തേടി. പുതിയ രീതിയിലുള്ള ഈ ജീവിതം സമൂഹ ത്തിൽ വളരെ സ്വാധീനം ചെലുത്തുവാൻ പോരുന്നതായിരുന്നു. അദ്ദേഹത്തിന്റെ ഉപദേശം കേൾക്കുവാനും, നിർദ്ദേശങ്ങൾ സ്വീക രിക്കുവാനും ഓടിക്കൂടിയവർ വളരെയാണ്. ഇങ്ങനെ വളരെപ്പേർ ഓടിക്കൂടിയപ്പോൾ അദ്ദേഹം അവിടെനിന്നു മാറി. ശേഷിച്ച 40 വർഷക്കാലം വനാന്തരങ്ങളിലായിരുന്നു ഏകാന്തജീവിതം നയിച്ചത്. 15-ാമത്തെ വയസ്സിൽ മരിക്കുന്നതുവരെ നൈൽനദിക്കും ചാവു കടലിനും മധ്യേയുള്ള പ്രദേശത്ത് അദ്ദേഹം ധ്യാനത്തിലും തപ
    സ്റ്റിലും കഴിച്ചുകൂട്ടിയത് .

    വി. അന്തോനീസ്

    അനുയായികളെ ഉപദേശിക്കുകയും അദ്ദേഹത്തിന്റെ സമീപത്ത് എവിടെയെങ്കിലും കുടിലുകൾ ഉണ്ടാക്കി താമസിക്കുവാൻ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ കൃത്യമായ ജീവിതരീതികളോ, നിയമങ്ങളോ അദ്ദേഹം നൽകിയിരുന്നില്ല.

    വി. പക്കോമിയൂസ്

    ചെറുപ്പത്തിൽ സൈനികനായിരുന്ന വിശുദ്ധ പക്കോമിയൂസ് കുറെ കഴിഞ്ഞപ്പോൾ സന്യാസജീവിതത്തിൽ ആകൃഷ്ടനായി പാലെമോൻ എന്ന സന്യാസിയുടെ കീഴിൽ ഏകാന്തജീവിതം ആരംഭിച്ചു. പക്ഷേ സമൂഹജീവിതത്തിലായിരുന്നു അദ്ദേഹത്തിന് താല്പ ര്യം. ഈജിപ്തിലെ താബെന്നിസിൽ ഒരാശ്രമം തുടങ്ങി. ക്രമേണ അദ്ദേഹത്തിന്റെ അനുയായികളുടെ സംഖ്യ വർദ്ധിച്ചുവന്നു. മരണംവരെ അദ്ദേഹമായിരുന്നു സഭാഷ്ഠൻ. സമൂഹജീവിതം എളുപ്പ മാകുവാൻ അദ്ദേഹം നിയമാവലികൾക്കു രൂപം കൊടുത്തു. അദ്ദേഹം അവരുടെയെല്ലാം ആദ്ധ്യാത്മിക നിയന്താവായിരുന്നു. മാലാഖാ പറഞ്ഞുകൊടുത്ത് എഴുതിച്ചുവെന്നറിയപ്പെടുന്ന പാക്കോമിയൻ നിയമാവലിയുടെ ശൈലിയും ഉറവിടവും വ്യക്തമാക്കുന്നു. അതു പക്കോ മിയൂസിന്റെ ദീർഘകാലചിന്തയുടെയും പ്രാർത്ഥനയുടെയും ഫലമാണെന്ന് പുണ്യപൂർണ്ണതാസമ്പാദനത്തിനു യോജിച്ച മാർഗ്ഗങ്ങൾ തെരഞ്ഞെടുക്കുവാനുള്ള വ്യക്തിപരമായ സ്വാതന്ത്യം അംഗ ങ്ങൾക്കുണ്ടായിരുന്നു എന്നതാണ് ഈ നിയമാവലിയുടെ ഒരു സവിശേഷത

    പാശ്ചാത്യസഭയിൽ

    ഏതാണ്ട് ഈ കാലത്തുതന്നെ പാശ്ചാത്യസഭയിലും സന്യാസ ജീവിതത്തിന് ആരംഭമിട്ടു.
    വി. അത്തനേഷ്യസ്, വെർച്ചെല്ലിയിലെ എവുസേബിയസ് (365), മിലാനിലെ വി. അംബ്രോസ് (333-374) എന്നിവരുടെ തണലിലാണ് അവിടെ സന്യാസജീവിതം പുഷ്ടി പ്രാപിച്ചത്. ഹിപ്പോയിലെ മെത്രാനായിരുന്ന വി. അഗസ്തീനോസും (354-430) ആശ്രമജീവിതത്തെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.
    വി. അനേഷ്യസ് ഈജിപ്തിലെ അന്തോനീസിന്റെ ജീവചരിത്രം ലത്തീ നിലേയ്ക്ക്പരിഭാഷപ്പെടുത്തിയത് പാശ്ചാത്യസഭയിൽ ആശ്രമജീവിതത്തിന്റെ വളർച്ചയ്ക്ക് വളരെ ഉപകരിച്ചു.

    നർസിയായിലെ വി. ബനഡിക്ട് (480-547)

    ബനഡിക്ട് ഒരു ഗുഹയിൽ ഏകാന്തവാസം ആരംഭിച്ചു. അതി നുശേഷം ആശ്രമങ്ങൾ സ്ഥാപിക്കുന്നതിൽ ശ്രദ്ധതിരിച്ചു. 12 ആ ശ്രമങ്ങൾ സ്ഥാപിച്ചു. എ. ഡി. 524-ൽ മോകസ്സീനോയിൽ ഒരു വലിയ ആശ്രമം സ്ഥാപിച്ചു. ബനഡിക്ടിന്റെ സഭയുടെ മാതൃഭവനം ഇതായിത്തീർന്നു. വി. ബനഡിക്ട് സ്ഥാപിച്ച സന്യാസസഭ യൂറോ പ്യൻ സന്യാസസഭകളിൽ വളരെ പ്രാധാന്യമുള്ളതാണ്. വ്യക്തിപരമായ അനുഭവജ്ഞാനവും പൗരസ്ത്യ സന്യാസത്തെക്കുറിച്ചുള്ള അറിവും ഒരു പുതിയ നിയമസംഹിതയ്ക്ക് രൂപം കൊടുക്കുവാൻ ബനഡിക്ടിനെ സഹായിച്ചു. പാശ്ചാത്യ സന്യാസികളുടെ
    പാത്രിയാർക്കീസെന്ന ബഹുമതി പാശ്ചാത്യലോകം അദ്ദേഹത്തിനു നല്കി.

    ബനഡിക്ടിന്റെ നിയമം മഹാനായ ഗൃഗരി പാപ്പാ (590-604) അംഗീകരിച്ചു. ദാരിദ്രം, ബ്രഹ്മചര്യം, അനുസരണം, നിയമപാലനം, ധാർമ്മികനവീകരണം, സന്യാസജീവിതത്തിലുള്ള സ്ഥിരത എന്നി ങ്ങനെ ആറു വൃതങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു ആ നിയമാവലി. സ്ഥിരത എന്ന വൃതം വഴി അദ്ദേഹം സന്യാസവൃത്തിക്കു ചെയ്ത സംഭാവന അമൂല്യമാണ്. അംഗങ്ങൾ തങ്ങളുടെ സന്യാ സസമൂഹത്തിൽ സ്ഥിരമായി ജീവിക്കണമെന്ന് അദ്ദേഹം ആഗ്രഹി ച്ചിരുന്നു. സന്യാസചൈതന്യമറ്റ നാമമാത്രസന്യാസികൾ നാടു തോറും അലഞ്ഞുനടക്കാതിരിക്കുവാനും അർഹരെ സന്യാസ ത്തിലേക്കാകർഷിച്ച അംഗസംഖ്യ വർദ്ധിപ്പിക്കാതിരിക്കുവാനും അദ്ദേഹം ആഗ്രഹിച്ചു…


    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
    Follow this link to join our
     WhatsAppgroup

    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
    Follow this link to join our
     Telegram group