തിരുസ്സഭാ ചരിത്രപഠനം. പഠന പരമ്പര ഭാഗം -14

    അന്ത്യോക്യൻ സഭ

    പ്രശസ്തമായ അന്ത്യോക്യ പട്ടണത്തിന്റെ നേതൃത്വം സ്വീകരിച്ചു വളർന്ന ക്രൈസ്തവസമൂഹങ്ങളെയെല്ലാം അന്ത്യോക്യൻ സഭയിൽ ഉൾപ്പെടുത്താം. പ്രാചീന റോമാസാമ്രാജ്യത്തിലെ മൂന്നാമത്തെ വൻ നഗരമായിരുന്നു അന്ത്യോക്യ, ഓറിയൻസ് അഥവാ പൗരസ്ത്യം എന്ന റോമൻ പ്രോവിൻസിന്റെ തലസ്ഥാനവും പൗരസ്ത്യദേശത്ത് അലക്സാണ്ട്രിയ കഴിഞ്ഞാൽ ഏറ്റം വലിയ സാംസ്ക്കാരിക കേന്ദ്രവുമായിരുന്നു അന്ത്യോക്യാ പട്ടണം. ഏഷ്യയിൽ നിന്നും യൂറോപ്പിൽ നിന്നും ആഫ്രിക്കയിൽ നിന്നുമുള്ള കച്ചവടഗതാഗതം നിയന്ത്രിക്കുന്നതിൽ ഇതിന് നല്ല പങ്കുണ്ടായിരുന്നു.

    ഒന്നിലേറെ ശ്ലീഹന്മാരുടെ പരിലാളനമേൽക്കുവാനുള്ള ഭാഗ്യം അന്ത്യോക്കുണ്ടായി. പാലസ്തീനിയൻ സഭയുടെ തുടർച്ചയായി വേണം അന്ത്യോക്യയിലെ സഭയെ കാണുവാൻ പെന്തകൊസ്ത ദിവസം ജറുസലേമിൽ ഉണ്ടായിരുന്നവരും മതപീഡനം ഭയന്ന് ഓടിപ്പോയവരും ആരംഭകാലത്തുതന്നെ അന്ത്യോക്യയിൽ എത്തുന്നതിനു മുമ്പുതന്നെ അന്ത്യോക്യായിലൊരു ക്രൈസ്തവ സമൂഹം ഉണ്ടായിരുന്നു. (നട11) സുവിശേഷപ്രചരണം വർദ്ധിച്ചപ്പോൾ യൂദന്മാരിൽ നിന്നും ജാതികളിൽനിന്നും നിരവധിയാളുകൾ ക്രിസ്ത്യാനികളായി. അവർ തമ്മിലുള്ള അകൽച്ച ശ്ലീഹന്മാരുടെ ചർച്ചകൾ വഴി പരിഹരിക്കപ്പെട്ട ഈശോയുടെ ശിഷ്യൻമാർ ക്രിസ്ത്യാനികൾ എന്നറിയപ്പെട്ടത് അന്ത്യോക്യായിൽ വച്ചാണ് (നട11:26 ക്രിസ്ത്യാനി എന്ന നാമം ഒരു പരിഹാസ നാമമായിട്ട 180-ൽ പോലും അന്ത്യോക്യായിലെ ആളുകൾ കരുതിയിരുന്നത് അന്ത്യോക്യായിലെ മെത്രാന്മാരുടെ പട്ടിക കൊടുക്കുന്ന പില്ക്കാല ചരിത്രകാരന്മാരൊക്കെ മാർപത്രോസിന്റെ പേരുകൊണ്ടാണ് തുടങ്ങുന്നത്. റോമിലേക്കു പോകുന്നതിനു മുമ്പ് അദ്ദേഹം ഏഴുവർഷം അവിടെ പ്രസംഗിച്ചു. വി. പൗലോസും മറ്റു അപ്പസ്തോ ലന്മാരും അവിടെ പ്രസംഗിച്ചിട്ടുണ്ട്. ശിഷ്യൻമാർ അന്ത്യോക്യായിൽ നിന്നാണ് സുവിശേഷ പ്രഘോഷണാർത്ഥം മറ്റു സ്ഥലങ്ങളിലേക്കു പോയത്. ജറുസലേം തകർക്കപ്പെട്ടതോടെ ക്രൈസ്തവരുടെ ഏറ്റം പ്രധാന സഭാകേന്ദ്രമായിരുന്നു അന്ത്യോക്യാ. ജറുസലേമിൽ ക്ഷാമം ബാധിച്ചപ്പോൾ അന്ത്യോക്യായിലെ ക്രൈസ്തവർ അവരെ സഹായിച്ച് സഹവിശ്വാസികളോടുള്ള ഐക്യം പ്രകടമാക്കി നടപടി പുസ്തകത്തിൽ അന്ത്യോക്യൻ സഭയെപ്പറ്റി നിരവധി പരാമർശന ങ്ങളുണ്ട്. സിറിയൻ, മാറോനീത്താ, സീറോമലങ്കര എന്നീ മൂന്നു സഭകൾ അന്ത്യോക്യൻ സഭയുടെ ഭാഗമാണ്.

    അർമേനിയൻ സഭ

    വടക്കു കുരാനദി, കിഴക്കു കാസ്പിയൻ കടൽ തെക്കു മെസപ്പൊട്ടേമിയ, പടിഞ്ഞാറു യൂഫ്രട്ടീസ് നദി എന്നിവയ്ക്കിട യിലുള്ള ഭൂപ്രദേശമാണ് അർമേനിയ എന്നറിയപ്പെട്ടിരുന്നത്. ഉൽപ്പത്തി പുസ്തകത്തിൽ പരാമർശിക്കുന്ന അറാറാത് അർമേനിയയിലാണ്.അർമേനിയൻ ഭൂപ്രദേശം ഇന്ന് പല രാജ്യങ്ങളിലുൾപ്പെട്ടു കിടക്കുന്നു. ഇറാൻ, ടർക്കി, റഷ്യ എന്നീ രാജ്യങ്ങളിലായി അർമേനിയ വിഭജിക്കപ്പെട്ടു.

    ക്രിസ്തുമതത്തിന്റെ ആരംഭകാലത്തുതന്നെ അർമേനിയയിൽ സഭാസന്ദേശം എത്തി. അർമേനിയൻ പാരമ്പര്യമനുസരിച്ച് അവരുടേത് ഒരപ്പസ്തോലിക സഭയാണ്. തദേവൂസ്, ബർത്ത ലോമിയോ, എന്നിവർ അവരുടെ ഇടയിൽ സുവിശേഷം എത്തിച്ചു. ഉത്ഥാനം ചെയ്ത മിശിഹാതന്നെ ഒരിക്കൽ അവരുടെ ഇടയിൽ പ്രത്യക്ഷനായി എന്നൊരു പാരമ്പര്യവും അർമേനിയാക്കാർക്കുണ്ട്. അക്കാലത്തെ ഔദ്യോഗിക രേഖകളിൽ അപരിഷ്കൃത നാടു കളിലെ സഭ’ എന്നാണ് അർമേനിയൻ സഭ അറിയപ്പെട്ടിരുന്നത്.

    അർമേനിയൻ ഓർത്തഡോക്സുകാരും കത്തോലിക്കരും അർമേനിയൻ റീത്തിലുണ്ട്. അർമേനിയൻ ആരാധനക്രമത്തിന്റെ രൂപീകരണത്തിൽ ബൈസന്റൈൻ സഭയുടെ സ്വാധീനം ഉണ്ടായിട്ടുണ്ട്.

    കല്ദായസഭ അഥവാ പൗരസ്ത്യ സിറിയൻ സഭ

    ഈ സഭ മെസപ്പൊട്ടേമിയൻ, പേർഷ്യൻ, എദേസൻ, എന്നീ പേരു കളിലും അറിയപ്പെടുന്നു. ഈ റീത്ത് ഉടലെടുത്തത് എദേസായിലും ഇതിന്റെ പശ്ചാത്തലം സെമറ്റിക് സംസ്കാരവുമാണ്. എബ്രായ പാരമ്പര്യം ഈ സഭയിൽ നിലനിന്നുപോന്നു. എദേസായിൽ നിന്ന് പേർഷ്യയിലേക്കു സഭ വ്യാപിച്ചു പ്രേഷിതചൈതന്യത്തിലും ഈ സഭ വളരെയധികം മുന്നിട്ടു നിന്നിരുന്നു വളരെയധികം മതമർദ്ദന ങ്ങൾക്ക് ഈ സഭ വിധേയമായിത്തീർന്നിട്ടുണ്ട്.കൽദായസഭ, സീറോ മലബാർസഭ എന്ന് രണ്ടു ഉപവിഭാഗങ്ങൾ ഈ സഭയ്ക്കുണ്ട്.


    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
    Follow this link to join our
     WhatsAppgroup

    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
    Follow this link to join our
     Telegram group