തിരുസ്സഭാ ചരിത്രപഠനം. പഠന പരമ്പര ഭാഗം-16

    13. പോളണ്ട്

    പോളണ്ടിൽ ആദ്യമായി പ്രേഷിതപ്രവർത്തനം നടത്തിയത് സ്ലാവിക് വൈദികരായിരുന്നു. സിറിലും മെത്തോഡിയുസും പോളണ്ടുസഭയുടെയും പ്രേഷിതരായാണ് അറിയപ്പെടുന്നത്. റാസ്റ്റി സ്ലാവ് രാജാവിന്റെ കാലത്ത് പോളണ്ട് മൊറോവിയൻ സാമ്രാജ്യത്തിൽ ഉൾപ്പെട്ടിരുന്നു. അതുകൊണ്ട് സിറിലും മെത്തോസിയൂസും മൊറാവിയായിൽ പേഷിത പ്രവർത്തനം നടത്തിയപ്പോൾ പോളണ്ടിലേക്കും മിഷനറിമാരെ അയച്ചു. അങ്ങനെ പോളണ്ടിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ച ഒരു സ്ലാവ് മിഷനറിയാണ് വിനോക്ക്. മൊറാവിയ സാമ്രാജ്യം തകർന്നപ്പോൾ രാജാക്കന്മാരും, വൈദികരും അഭയം പ്രാപിച്ചത് പോളണ്ടിലാണ്. അവിടെ ഡ്യൂക്കായിരുന്ന സെമോവിറ്റിന്റെ കാലത്ത് ക്രിസ്തുമതം കൂടുതൽ വ്യാപിച്ചു.

    14. ബൾഗേറിയ

    ബൾഗേറിയാക്കാർ റ്റുറേനിയൻ കാരായിരുന്നു. പക്ഷേ അവർ വളരെക്കാലം സ്ലാവിക് പ്രദേശങ്ങളിൽ താമസിച്ചതുകൊണ്ട് അവരുടെ ഭാഷയും, ആചാരങ്ങളും. വിശ്വാസവും സ്ലാവിക് ആയിരുന്നു. ഡാന്യൂബിനടുത്തുള്ള സമതലപ്രദേശത്ത് താമസിച്ചു കൊണ്ട് ബൈസന്റൈൻ സാമ്രാജ്യത്തെ പലപ്പോഴും ആക്രമിച്ചിരുന്ന ഇക്കൂട്ടർ 813-ൽ ആഡിയാനോപ്പിൾ കീഴടക്കി. അവിടെനിന്ന് അനേകരെ അടിമകളാക്കി ബൾഗേറിയായിലേക്ക് കൊണ്ടുപോന്നു. അക്കൂട്ടത്തിൽ ഒരു മെത്രാനും ഒരു കൂട്ടം ക്രിസ്ത്യാനികളും ഉണ്ടായിരുന്നു. ഇവരാണ് ബൾഗേറിയായിൽ ക്രിസ്തുമതം പ്രചരിപ്പിച്ചത്.

    15. ഹങ്കറി

    മാഗിയാർ വർഗ്ഗക്കാരാണ് ഹങ്കറിയിൽ അധിവസിച്ചിരുന്നവരിൽ അധികവും.

    ആദ്യമായി ഇവർ ക്രിസ്തുമതവുമായി ബന്ധപ്പെട്ടത് ബൈസന്റെ കാരുമായുള്ള സമ്പർക്കത്തിലൂടെയാണ്. ഹങ്കറിയുടെ
    ചുറ്റുമുള്ള രാജ്യങ്ങൾ ക്രിസ്തീയ വിശ്വാസം സ്വീകരിച്ചവയായിരു ന്നു താനും. 950-ൽ ജർമ്മനിയിലെ രാജാവായിരുന്ന ഓട്ടോ ഒന്നാമന്റെ നിർദ്ദേശപ്രകാരം പാസ്സാവിലെ മെത്രാൻ ഹങ്കറിയി ലേക്ക് മിഷനറിമാരെ അയച്ചു. ഹങ്കറിയിലെ രാജാവായിരുന്ന ഗെയിസാൻസിൽവേനിയാരാജാവായ ഗൈയുളയുടെ പുത്രിയും ഒരു ക്രിസ്ത്യാനിയുമായ സാവോൾട്ടയെയായിരുന്നു വിവാഹം ചെയ്തിരുന്നത്. ക്രമേണ ഗെയിസയും ക്രിസ്തുമതാനുഭാവി യായിത്തീർന്നു. മാഗിയാർ വർഗ്ഗക്കാർ കീഴടക്കിയ രാജ്യങ്ങളിൽ നിന്ന് കൊണ്ടുവന്നിരുന്ന ജനങ്ങളിൽ പലരും ക്രിസ്ത്യാനി കളായിരുന്നു. ഗയിസരാജാവ് അനുകൂലമാണെന്ന് അറിഞ്ഞപ്പോൾ തങ്ങളുടെ ക്രിസ്തീയ വിശ്വാസം അവർ പരസ്യമായി പ്രഖ്യാപിച്ചു.

    16. റഷ്യ

    പന്ത്രണ്ട് ശ്ലീഹന്മാരിലൊരാളായ ആൻഡ് സിതിയായിൽ വച്ച് മടണമടഞ്ഞതുകൊണ്ട് അദ്ദേഹമാണ് റഷ്യയുടെ അപ്പസ്തോലൻ എന്ന അറിയപ്പെടുന്നത്. ഒൻപതാം നൂറ്റാണ്ടിൽ കിഴക്കേ യൂറോപ്പിൽ താമസിച്ചിരുന്ന റഷ്യാക്കാർ റൂറിക്ക് എന്ന വരാഞ്ചിയൻ രാജകുമാരന്റെ നേതൃത്വത്തിൽ റഷ്യയിൽ പ്രവേശിച്ചു. 862-ൽ അദ്ദേഹമാണ് റഷ്യൻ സാമ്രാജ്യം സ്ഥാപിച്ചത്. ഈ അവസരത്തിൽ റഷ്യാക്കാർ ബൈസന്റൈൻകാരുമായും ക്രിസ്തുമതവുമായും ബന്ധപ്പെട്ടു.


    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
    Follow this link to join our
     WhatsAppgroup

    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
    Follow this link to join our
     Telegram group