സഭയുടെ ഉത്ഭവത്തിന്റെ പാശ്ചാത്തലങ്ങൾ
സഭയുടെ ഉത്ഭവത്തെയും വളർച്ചയെയും ഗണ്യമായി സ്വാധീനിച്ച മൂന്നു പാശ്ചാത്തലങ്ങൾ നമുക്കു കാണാനാവും. രാഷ്ട്രീയവും സാംസ്കാരികവും മതപരവുമായി ഔന്നത്യം കൈവരിച്ച ഒരു ലോകത്തിലാണ് സഭ ജന്മം കൊണ്ടത്.
1. രാഷ്ട്രീയ പാശ്ചാത്തലം
ക്രൈസ്തവ സഭയുടെ പിള്ളത്തൊട്ടിലായിരുന്നു റോമാസാമ്രാജ്യം. നാൾക്കുനാൾ ശക്തിയാർജ്ജിച്ച് ഭൂമിയിലെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തിയായി റോം വളർന്നു വരുന്ന കാലത്താണ് ഈശോ ജനിച്ചത്. റോമാസാമ്രാജ്യം യൂറോപ്പു മുഴുവനും ബ്രിട്ടൻ, ഏഷ്യാമൈനർ, സിറിയ പാലസ്തീന, അറേബ്യ, ഈജിപ്ത്, ആഫ്രിക്കയുടെ വടക്കേതീരം എന്നിവിടങ്ങളിലെല്ലാം വ്യാപിച്ചിരുന്നു. ബി.സി. 31-ൽ അഗസ്റ്റസ്സീസർ (ഒവിയൻ) ആക്സിയം യുദ്ധത്തിൽ ജയിച്ചപ്പോൾ ഒരു നൂറ്റാണ്ടോളം നിലനിന്നിരുന്ന രാഷ്ട്രീയ കലഹവും വിപ്ലവവും അവസാനിച്ചു. അങ്ങനെ അഗസ്റ്റസ് സീസർ ശക്തമായ റോമൻ സാമ്രാജ്യത്തിന് അടിത്തറപാകി . വിവിധ സിറ്റി സ്റ്റേറ്റുകൾ ഏകോപിപ്പിച്ചാണ് സാമ്രാജ്യത്തിന് രൂപം കൊടുത്തത്. സുപ്രസിദ്ധമായ റോമൻ സമാധാനം (Pax Romana) ഉദ്ഘാടനം ചെയ്യപ്പെട്ടത് അഗസ്റ്റസ്സീസറിന്റെ കാലത്താണ്. സാമ്രാജ്യത്തി ലെങ്ങും ആഭ്യന്തര സമാധാനം ഉറപ്പിക്കാൻ ഇതുമൂലം സാധിച്ചു. ഉന്നത നിലവാരമുള്ള ജീവിതരീതി വളരാനും റോമൻ സമാധാനം ഹേതുവായി. സാമ്രാജ്യത്തിലെങ്ങുമുണ്ടായിരുന്ന സമാധാനപരമായ അന്തരീക്ഷം ആദിമസഭയുടെ പ്രേഷിത പ്രവർത്തനങ്ങ സഹായിച്ചു. വൈവിധ്യം റോമൻ സാമ്രാജ്യത്തിന്റെ പ്ര 5781 ശേഷതയായിരുന്നു. വിവിധ സംസ്ക്കാരങ്ങളും വിവിധ ഭാഷകളും വിവിധ മതവിശ്വാസങ്ങളും ഉണ്ടായിരുന്നിട്ടും എല്ലാറ്റിനേയും സഹി ഷ്ണതയോടെ വീക്ഷിക്കാൻ കഴിഞ്ഞിരുന്നു. ഗവർണർമാർ ഭരിച്ചി രുന്ന ഏതാണ്ട് 40 പ്രോവിൻസുകൾ റോമാസാമ്രാജ്യത്തിലുണ്ടാ യിരുന്നു. റോമൻ സമാധാനത്തോടൊപ്പം തന്നെ അടിമസമ്പ്രദായം പോലുള്ള അക്രമങ്ങളും സാമ്രാജ്യത്തിൽ നിലനിന്നിരുന്ന എന്ന
വസ്തുത വിവരിക്കാനാവില്ല. 2. സാംസ്ക്കാരിക പശ്ചാത്തലം
സാംസ്ക്കാരിക ബൗദ്ധികമണ്ഡലങ്ങളുടെ മേധാവിത്വം ഗ്രീസി നായിരുന്നു. ഗ്രീക്കു സംസ്ക്കാരത്തിന്റെ സ്വാധീനം വളരെ ശക്ത മായിരുന്ന ഒരു കാലഘട്ടമായിരുന്നു ക്രിസ്തുവിന്റേത്. ഗ്രീക്ക് ചിന്ത സഭയെ വളരെ സ്വാധീനിച്ചിട്ടുണ്ട്. ഇരുന്നൂറുവർഷക്കാലത്തേക്ക് ബൗദ്ധിക മണ്ഡലത്തിൽ ഗ്രീസിനുണ്ടായിരുന്ന സ്ഥാനം അവിസ്മ രണീയമാണ്. ഗ്രീക്കു സംസ്ക്കാരം അന്യ രാജ്യങ്ങളിൽ പ്രചരിപ്പി ക്കുന്നതിൽ അതീവ ശ്രദ്ധ പ്രദർശിപ്പിച്ചവർ മാസിഡോണിയായിലെ മഹാനായ അലക്സാണ്ടറും അദ്ദേഹത്തിന്റെ പിതാവ് ഫിലിപ്പുമാ ണ്. താൻ കീഴടക്കിയ എല്ലാ വർഗ്ഗങ്ങളെയും ഒരുമിച്ച് ചേർത്ത് ഒരു പുതിയ മനുഷ്യ സമൂഹം പടുത്തുയർത്തണമെന്നതായിരുന്നു അല ക്സാണ്ടറിന്റെ മോഹം ഗ്രീക്ക് സംസ്കാരം അതേരൂപത്തിൽ പൗര സ്ത്യരാജ്യങ്ങളിൽ സ്വീകരിക്കപ്പെട്ടില്ല. ഗ്രീക്ക് സംസ്ക്കാരവും പൗര സ്ത്യസംസ്ക്കാരങ്ങളുമായി കൂടിക്കലർന്ന് ഒരു സങ്കര സംസ്കാ രമുണ്ടായി. അതാണ് ഹെലനിസം . പാശ്ചാത്യ രാജ്യങ്ങളിൽ ഹെല നിസം പ്രചരിപ്പിച്ചത് റോമ ആയിരുന്നു. താരതമ്യേന ഹെലനിസ് ത്തിന്റെ സ്വാധീനം പാലസ്തീനായിൽ കുറവായിരുന്നുവെന്നു വേണം പറയാൻ. ശ്രദ്ധ യഹൂദനായ ക്രിസ്തുവിനെയും ഹെല നിസം കാര്യമായി സ്വാധീനിച്ചില്ല. ക്രിസ്തുവിനു ശേഷം ക്രിസ്ത മതം പാലസ്തീനായ്ക്കു പുറത്തു വ്യാപിച്ചപ്പോൾ അത് ഹെലനി സത്തിന് അധീനമായിട്ടാണ് വളർന്നതും പുഷ്ടിപ്രാപിച്ചതും.
ഗ്രീസിലെ പ്രസിദ്ധ തത്വചിന്തകരായ സോക്രട്ടീസ് (ബി.സി. 469-399) പ്ലോറ്റോ (ബി.സി. 428-347) അരിസ്റ്റോട്ടൽ (ബി.സി.384-322)എന്നിവർ ഗ്രീക്കു ദർശനത്തിന്റെ നെടുംതൂണുകളായിരുന്നു. ക്രിസ്തുവിനും ക്രിസ്തുമതത്തിനും നല്ല പാശ്ചാത്തലമരുളാൻ ഗ്രീക്കു ദർശനത്തിനു സാധിച്ചു.
ഈശ്വര വിശ്വാസം യുക്തിരഹിതമല്ലെന്നും യുക്തിയിലൂടെ അതിലേയ്ക്കെത്താമെന്നും ഗ്രീക്കു ദർശനം സമർത്ഥിച്ചു. മരണാ നന്തരജീവിതത്തിലേക്കും ഈ ദർശനം വിരൽ ചൂണ്ടി. പ്രപഞ്ച ത്തിൽ കാണുന്ന ചലനത്തെ അടിസ്ഥാനമാക്കി ഈശ്വരാസ്തിത്വം തെളിയിക്കാമെന്ന് അരിസ്റ്റോട്ടിൽ സമർത്ഥിച്ചു. പ്രപഞ്ചത്തിലെ എല്ലാ ചലനങ്ങൾക്കും അടിസ്ഥാന കാരണമായി അചഞ്ചലമായ ഒരു സത്തയുണ്ടെന്നും ആദിമ സഞ്ചാലകനായ (Prime Mover) ഈ പരമയാഥാർത്ഥ്യമാണ് ദൈവം എന്നും അരിസ്റ്റോട്ടിൽ പ്രസ്താവിച്ചു.
യവനദർശനത്തിനു പുറമേ എപ്പിക്കൂറിയനിസം, സ്റ്റോയിസിസം, സെപ്റ്റിസിസം എന്നിങ്ങനെ വിവിധ ചിന്താസരണികളും റോമാ സാമ്രാജ്യത്തിലുണ്ടായിരുന്നു. ഇന്നു തിന്നുകുടിച്ചാനന്ദിക്കുക, നാളെ നമ്മുടേതല്ല എന്ന മുദ്രാവാക്യത്തോടെ ഐഹിക സുഖങ്ങളിൽ മുഴുകുന്നവരുടെ ദർശനമാണ് എപ്പിക്കുറിയിസം, സ്റ്റോയിസിസം, സന്മാർഗ്ഗിക ജീവിതത്തിൽ അങ്ങേയറ്റം പൂർണ്ണത നിഷ്കർഷിച്ചു. സത്യം ഗ്രഹിക്കാൻ മനുഷ്യന് കഴിയുകയില്ലെന്ന് വാദിക്കുന്ന ചിന്താ ധാരയായിരുന്നു സ്കെപ്റ്റിസിസം.
3. മതപശ്ചാത്തലം
യഹൂദമതത്തിന്റെ പാശ്ചാത്തലത്തിലാണ് സഭ ജന്മം കൊണ്ടത്. സഭയുടെ ഘടനയേയും സ്വഭാവത്തേയും ആരാധനാ ക്രമത്തെയും യഹൂദമതം വളരെ സ്വാധീനിച്ചിട്ടുണ്ടെന്നുള്ളത് വാസ്തവമാണ്. ആദ്യകാലങ്ങളിൽ യഹൂദ തലങ്ങളിൽ മാത്രം ഒതുങ്ങിനിന്ന ക്രൈസ്തവ സഭ ക്രമേണ വിവിധ മതവിശ്വാസികളെ തന്നിലേക്ക് സ്വാഗതം ചെയ്തു. തന്മൂലം സഭയുടെ വളർച്ചയിൽ റോമാസാമാ ജ്യത്തിലെ യഹൂദേതര മതങ്ങളുടെ പാശ്ചാത്തലവും പ്രാധാന്യമർഹിക്കുന്നതാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group