വൈദികപരിശീലനം
ക്രിസ്തു അപ്പസ്തോലന്മാരെ പഠിപ്പിച്ചതുപോലെ അപ്പസ്തോലന്മാർ തങ്ങളുടെ ശിഷ്യൻമാരെയും പരിശീലിപ്പിച്ചു. യോഗ്യരായ വരെ മാത്രമെ പ്രധാന സ്ഥാനങ്ങളിൽ നിയമിച്ചിരുന്നുള്ളൂ. ആദ്യകാലങ്ങളിൽ വൈദികസ്ഥാനാർത്ഥികളെ പരിശീലിപ്പി ക്കുന്നതിന് മതപഠനശാലകൾ ഉപയോഗിച്ചുപോന്നു. സമൂഹമായി വൈദികപരിശീലനം നടത്തിയിരുന്നതായി വിശുദ്ധ അഗസ്റ്റിനും ർ ചെല്ലിയിലെ മെത്രാനായ എവുസേവിയസും (+307) പറയുന്നുണ്ട്. പ്രായവും പരിജ്ഞാനമുള്ളവർ ഈ സ്ഥാപനങ്ങളിൽ അദ്ധ്യാപനം നടത്തിയിരുന്നു. വൈദികസ്ഥാനത്തേക്ക് യുവാക്കന്മാരെ പരിശീലിപ്പിക്കുന്നതിന് സ്പെയിനിലും ഈ കാലഘട്ടത്തിൽ പ്രത്യേക സ്ഥാപനങ്ങൾ ഉണ്ടായിരുന്നത്. കാലക്രമത്തിൽ സന്യാസാശ്രമങ്ങൾ വൈദികസ്ഥാനാർത്ഥികളെ പരിശീലി പ്പിക്കുന്നതിന് ഉപയോഗിച്ചു തുടങ്ങി. ആശ്രമാധികാരികളായിരുന്നു അവിടെ അദ്ധ്യാപകർ.
പ്രായവും പക്വതയും പരിജ്ഞാനവും ഉള്ള വൈദികർ വൈദിക വിദ്യാർത്ഥികളെ കൂടെത്താമസിപ്പിച്ച് പരിശീലനം നല്കിയിരുന്ന പതിവ് ഭാരതത്തിലെ മാർത്തോമാ ക്രിസ്ത്യാനികളുടെ ഇടയിൽ ഉണ്ടായിരുന്നു. ഇങ്ങനെ പരിശീലനം നല്കിയരുന്നവരെ മല്പാന്മാർ എന്നാണ് വിളിച്ചിരുന്നത്. ഭാരതീയ സംസ്ക്കാരത്തിലടിയുറച്ച ഗുരുകുല സമ്പ്രദായമായിരുന്നു ഇത്.
വൈദിക ബ്രഹ്മചര്യം – പഴയനിയമത്തിൽ
ഇസ്രായേൽക്കാർ ബ്രഹ്മചര്യം അനുഷ്ടിച്ചിരുന്നതായി വിശുദ്ധഗ്രന്ഥത്തിൽ കാണുന്നില്ല. എന്നാൽ വിശുദ്ധ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന ആളുകൾ സ്ത്രീസംസർഗ്ഗം വർജ്ജിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. സീനായ്മലമുകളിൽനിന്നു മൂശ ഇറങ്ങി വന്നു ജനങ്ങളോടാജ്ഞാപിച്ചു; മൂന്നാം ദിവസത്തേക്കു തയ്യാറായി നിന്നു കൊള്ളുവിൻ, സ്ത്രീകളെ സമീപിക്കുകയും അരുത്. (പുറ 19:15) സ്ത്രീകളുമായി വേഴ്ച്ച നടത്തരുത് എന്ന വ്യവസ്ഥയിലാണ് ദാവീദിനും അനുയായികൾക്കും വിശുദ്ധ അപ്പം നല്കിയത് (1 സാമു 21:4) ബലിയർപ്പണത്തിനുമുമ്പ് യഹൂദ പുരോഹിതർ ലൈംഗികബന്ധങ്ങളിൽ നിന്ന് മാറിനിന്നിരുന്നു. മരിക്കുക പാപമായിട്ടാണ് യഹൂദർ കരുതിയിരുന്നത്. അതിനാൽ ആരും അവിവാഹിതരായി കഴിയാൻ ഇഷ്ടപ്പെട്ടില്ല.
എസ്സീൻ സമൂഹത്തിൽ
എസ്സീൻ സമൂഹത്തിൽ ബ്രഹ്മചര്യം അനുഷ്ഠിച്ചിരുന്ന ആളുകൾ ഉണ്ടായിരുന്നതായി ചരിത്രകാരനായ ഫിലോ പറയുന്നു. അവരുടെ ഇടയിൽ വിവാഹിതരും ഉണ്ടായിരുന്നതായി യഹൂദ ചരിത്രകാര നായ ഫ്ളാവിയൂസ് ജോസഫ് പറയുന്നുണ്ട്. ആത്മനിയന്ത്ര ണത്തിന് വളരെ പ്രാധാന്യം കല്പ്പിച്ചിരുന്നുവെന്നും, ഒരു പ്രത്യേക പ്രായം കഴിഞ്ഞവർ ലൈംഗികബന്ധങ്ങളിൽനിന്ന് പരിപൂർണ്ണമായി അകന്നു നിന്നിരുന്നുവെന്നും അഭിപ്രായമുണ്ട്.
ഖുമാൻ സമൂഹത്തിൽ
ചാവു കടലിനു സമീപം സന്യാസജീവിതം നയിച്ചിരുന്ന ഒരു പ്രത്യേക സമൂഹമാണ് ഖുറാൻ. ക്രിസ്തുവിനുമുമ്പ് നിലവിലിരുന്ന ഒരു സമൂഹമാണിത് എന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നുണ്ട്. എന്നാൽ കൃത്യം കാലനിർണ്ണയം സാദ്ധ്യമല്ല. അടുത്തകാലത്ത് കണ്ടുകിട്ടിയ ചാവുകടൽ ചുരുളുകൾ ഇവരുടെ ജീവിതത്തിലേക്ക് വെളിച്ചം വിശുന്നുണ്ട്. മൂശയുടെ നിയമങ്ങൾ അനുസരിച്ചു ജീവിച്ചിരുന്നവരാണ് ഇവർ. ഈ സമൂഹത്തിൽ ബ്രഹ്മചാരികളെ മാത്രമേ പ്രവേശിപ്പിച്ചിരുന്നുള്ളൂ എന്നും വിവാഹം കഴിച്ചവർക്കു പ്രത്യേകം സ്ഥലം ഏർപ്പെടുത്തി കൊടുത്തിരുന്നുവെന്നും പറയപ്പെടുന്നു.
പുതിയ നിയമത്തിൽ
ക്രിസ്തുവും അവിടുത്തെ ശിഷ്യൻമാരിൽ ചിലരും ബ്രഹ്മചാരി കളായിരുന്നു. ബ്രഹ്മചര്യജീവിതത്തെ സുവിശേഷങ്ങളിലും വി. പൗലോസിന്റെ ലേഖനങ്ങളിലും ശ്ലാഘിക്കുന്നുണ്ട് (ലൂക്ക 18:29:2000 19:12 1 0001 7:8, 7:32-33).
സഭയിലെ പുരോഹിതന്മാർ ബ്രഹ്മചര്യം അനുഷ്ഠിക്കണമെന്ന് വിശുദ്ധഗ്രന്ഥത്തിൽ ഒരിടത്തും പറയുന്നില്ല. മറിച്ച് മെത്രാന്മാർക്ക് ഒരു ഭാര്യയേ ആകാവൂ എന്നു വിശുദ്ധ പൗലോസ് നിർദ്ദേശിക്കുന്നുണ്ട്. (1 തിമോ 3:1-16). എന്തുകൊണ്ട് ഒരു സ്ത്രീയെ കൂട്ടത്തിൽ കൊണ്ടുപോയിക്കൂട എന്ന് പൗലോസ് ചോദിക്കുന്നതു കാണാം. (1 കൊറി, 9:5) വിശുദ്ധ പൗലോസ് വ്യക്തിപരമായി അവിവാഹിത ജീവിതമാണ് ആഗ്രഹിച്ചിരുന്നത്. പൗലോസ് ശ്ലീഹായുടെ വ്യക്തിപരമായ അഭിപ്രായം കാലക്രമത്തിൽ പലരും നിയമമായി മനസ്സിലാക്കി. എന്നാൽ ആദിമസഭയിൽ ബ്രഹ്മചര്യം നിലവിലിരുന്നതായി പ്രത്യേക തെളിവുകൾ ഇല്ല.
നാലാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് ബ്രഹ്മചര്യം ഒരു നിയമമായി രൂപം കൊള്ളുന്നത്. 306-ൽ സ്പെയിനിലെ എൽവീരയിൽ കൂടിയ പ്രാദേശിക കൗൺസിലിൽ വൈദികർ വിരക്ത ജീവിതം നയിക്കണമെന്ന് കല്പിച്ചു. നിക്യാ സൂനഹദോസിൽ (325) വച്ച് ഈ നിയമം സാർവ്വത്രിക സഭ മുഴുവനിലും ബാധകമാക്കാൻ പരിശ്രമിച്ചെങ്കിലും പിതാക്കന്മാർ ഇതിനെ എതിർക്കുകയുണ്ടായി. തീബ്സിലെ പാംസിയസ് എതിർത്തവരുടെ കൂട്ടത്തിൽപ്പെട്ട യാളാണ്. വിവാഹിതരെ വൈവാഹിക ജീവിതത്തിൽനിന്ന് മാറ്റരുത് എന്നും, വൈദികനായശേഷം വിവാഹം അനുവദിക്കരുത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പൗരസ്ത്യസഭകളിൽ
പൗരസ്ത്യസഭകൾ നിക്യസുനഹദോസിന്റെ നിയമങ്ങളോട് ബന്ധപ്പെട്ടുനിന്നു. 5-ാം നൂറ്റാണ്ടിൽ നല്ലൊരു ഭാഗം വിവാഹിതരായ പുരോഹിതർ പൗരസ്ത്യ സഭകളിൽ ഉണ്ടായിരുന്നു. 486-ലെ സെലൂഷ്യൻ കൗൺസിൽ സന്യാസികൾ മാത്രം ബ്രഹ്മചര്യജീവിതം നയിച്ചാൽ മതിയെന്ന് നിശ്ചയിച്ചു. ഇടവക വൈദികരുടെ ഇടയിൽ ബ്രഹ്മചര്യനിയമം നടപ്പിലാക്കേണ്ടതില്ല എന്ന് കൗൺസിൽ നിഷ്ക്കർഷിച്ചിരുന്നു.
692-ലെ ടുള്ളാ കൗൺസിൽ ബ്രഹ്മചര്യത്തെക്കുറിച്ച് ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. അതിൻപ്രകാരം പട്ടം സ്വീകരിച്ച ശേഷം വൈദികർക്ക് വിവാഹം അനുവദിച്ചിരുന്നില്ല. എന്നാൽ ഭാര്യയെ മാറ്റി താമസപ്പിക്കുന്നതിനെപ്പറ്റി പൗരസ്ത്യ പിതാക്കന്മാർക്ക് അനുകൂലമായ അഭിപ്രായമല്ലായിരുന്നു. വിവാഹിതരായ വൈദികർക്ക് വൈവാഹികബന്ധം നിഷേധിച്ചിരുന്നില്ല. എന്നാൽ വിശുദ്ധ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന കാലങ്ങളിൽ പുരോഹിതൻ വിരക്തി പാലിക്കുന്നത് യുക്തമാണ് എന്ന് കൗൺസിൽ നിർദ്ദേശിക്കുന്നു. അതുപോലെ വിവാഹിതൻ മെത്രാനായാൽ അദ്ദേഹത്തിന്റെ ഭാര്യ ഒരു മഠത്തിൽ ചേരണം.
ഭാരതസഭയിൽ
പൗരസ്ത്യപാരമ്പര്യമാണ് ഇവിടെയും 16-ാം നൂറ്റാണ്ടുവരെ നിലവിലിരുന്നത്. കേരളത്തിൽ വിവാഹിതരായ വൈദികരു ണ്ടായിരുന്നു. പുനർവിവാഹം അനുവദിച്ചിരുന്നില്ല. 1583-ൽ അ മാലിയിൽ കൂടിയ സൂനഹാദോസിൽ പാശ്ചാത്യമിഷനറിമാരുടെ പ്രേരണയാൽ മാർ എബ്രഹാം ബ്രഹ്മചര്യം നിയമമാക്കാൻ ശ്രമിച്ചെങ്കിലും അതു നടപ്പായില്ല. എന്നാൽ 1599-ൽ ഗോവ മെത്രാപ്പോലീത്ത വിളിച്ചുകൂട്ടിയ ഉദയംപേരൂർ സൂനഹാദോസ് കേരളസഭയിൽ വൈദിക ബ്രഹ്മചര്യനിയമം കർശനമാക്കി. അതു ലംഘിക്കുന്നവർക്ക് കർശനമായ ശിക്ഷകളും നല്കിയിരുന്നു. 1696-ൽ റോസ് മെത്രാൻ ബ്രഹ്മചര്യനിയമം പ്രാബല്യത്തിൽ വരുത്താൻ ശ്രമിച്ചു. 17-ാം നൂറ്റാണ്ടോടുകൂടി കേരളസഭയിൽ അതു പ്രാബല്യത്തിലായി. അങ്ങനെ പൗരസ്ത്യ പാരമ്പര്യമുള്ള കേരളസഭയിലും പാശ്ചാത്യസഭയിലെ ബ്രഹ്മചര്യനിയമങ്ങൾ നടപ്പിലായി. അകത്തോലിക്കരായ മാർത്തോമാ ക്രിസ്ത്യാനികൾ പുരാതനപാരമ്പര്യം ഇപ്പോഴും തുടരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group