തിരുസ്സഭാ ചരിത്ര പഠനം.. പഠന പരമ്പര ഭാഗം-13

    അലക്സാണ്ട്രിയൻ സഭകൾ

    ഈജിപ്തിൽ അലക്സാണ്ട്രിയ കേന്ദ്രമാക്കി വളർന്നു വികസിച്ച ക്രൈസ്തവ സഭയാണ് അലക്സാണ്ട്രിയൻ സഭ അഥവാ കോപ്റ്റിക് സഭ എന്നറിയപ്പെടുന്നത്. സുവിശേഷകനും വി.പത്രോസിന്റെ ശിഷ്യനുമായ വി. മാർക്കോസിനെയാണ് ഇവർ കോപ്റ്റിക് സഭാസ്ഥാപകനായി അംഗീകരിക്കുന്നത്. ഇന്ന് ഈ സഭയിൽ കത്തോലിക്കർ അകത്തോലിക്കർ എന്നിങ്ങനെ രണ്ടു വിഭാഗക്കാരുണ്ട്. കോപ്റ്റിക് സഭ എന്നാൽ ഈജിപ്തിലെ സഭ എന്നാണർത്ഥം. കോപ്റ്റിക് (ഈജിപ്ത്) എത്യോപ്യൻ (അബ്സീനിയൻ എന്നീ ഉപറീത്തുകൾ ഈ സഭയിലുണ്ട്.

    സഭാനേതൃത്വം

    സഭാരംഭകാലത്ത് പ്രഗത്ഭരായ നിരവധി സഭാ നേതാക്കന്മാർ ഈജിപ്തിലെ സഭയിൽ ഉണ്ടായിട്ടുണ്ട്. പന്തേനൂസ്, ക്ലെമന്റ്, ഒരിജൻ, ഹെരാക്ലാസ്, ദിവന്നാസ്യോസ്, യോഗോസ്റ്റസ്, പിയേരിയൂസ്, പീറ്റർ, ദീദിമൂസ്, തെയോഫിലസ്, സിറിൽ എന്നിവർ അവരിൽ ചിലർ മാത്രമാണ്.

    ദിവന്നാസ്യോസിന്റെ കാലത്ത് (+264 5) ഈജിപ്ത് മുഴുവനും കൂടി ഒരു മെത്രാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നു തോന്നുന്നു. ഒന്നായിരുന്ന രൂപത വിഭജിച്ച് ചെറിയ രൂപതകളാക്കി. അലക്സാണ്ട്രിയൻ മെത്രാൻ ഈജിപ്ത് മുഴുവനിലും വളരെ യധികം അധികാരം ഉപയോഗിച്ചിരുന്നു. വലിയ നോമ്പ് തുടങ്ങുന്നതിന് മുമ്പ് അലക്സാണ്ട്രിയൻ മെത്രാൻ ഈജിപ്ത് മുഴുവനും ഇടയലേഖനം അയച്ചിരുന്നു. ഉയിർപ്പു തീയതി അറിയിച്ചുകൊണ്ടും വലിയ നോമ്പിൽ അനുവർത്തിക്കേണ്ട സംഗതികൾ ജനങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ടുമാണ് ഇപ്രകാരം എഴുതിയിരുന്നത്.

    ഈജിപ്തിലെ സഭാദ്ധ്യക്ഷന് പാപ്പ എന്ന സ്ഥാനപേരുണ്ടാ യിരുന്നു. റോമായിലെ മെത്രാൻ കഴിഞ്ഞാൽ ക്രൈസ്തവ ലോക ൽ, രണ്ടാമത്തെ സ്ഥാനം അദ്ദേഹത്തിനായിരുന്നു. എന്നാൽ കോൺസ്റ്റാന്റിനോപ്പിളിലെ മെത്രാൻ പ്രാമാണ്യത്തിലേക്കുയർന്ന തോടുകൂടി അലക്സാഡ്രിയ മൂന്നാം സ്ഥാനത്തായി.

    എത്യോപ്യൻ സഭ

    ആഫ്രിക്ക വൻകരയിലെ എത്യോപ്യാ (അബിസീനിയാ രാജ്യത്ത് സെമിറ്റിക് വംശജരുടെ ഇടയിൽ വളർന്ന് വികസിച്ച സഭയാണ് എത്യോപ്യൻ സഭ. എത്യോപ്യൻ സഭ ആരംഭം മുതൽ ഈജിപ്തിലെ സഭയുമായാണ് ബന്ധപ്പെട്ടിരുന്നത്. അതുകൊണ്ട് അനേകം സംഗതികളിൽ ഈ സഭയ്ക്ക് ഈജിപ്തിലെ കോപ്റ്റിക് സഭയോട് സാമ്യം ഉണ്ട്. കോപ്റ്റിക് സഭയുടെ ഒരു അവാന്തരവിഭാ ഗമായി ഈ സഭയെ കണക്കാക്കുന്നവരും ഉണ്ട്. 1953-ൽ മാത്ര മാണ് എത്യോപ്യൻ സഭയ്ക്ക് ഒരു പാത്രിയാർക്കീസിനെ ലഭിച്ചത്.

    ക്രിസ്തുമതാരംഭ കാലത്തുള്ള എത്യോപ്യൻ സഭാചരിത്രത്തെ പറ്റി വളരെക്കുറച്ച് മാത്രമേ നമുക്കറിവുള്ളൂ. എത്യോപ്യൻ ജനതയ്ക്ക് ജറുസലേമുമായി ബന്ധമുണ്ടായിരുന്നതിനാൽ സഭാരംഭകാലത്തു തന്നെ ക്രിസ്തുമതവുമായി അവർ ബന്ധപ്പെട്ടു കാണാനാണിട. എന്നാൽ തത്സംബന്ധമായി വ്യ മായ ചരിത്രരേഖകളില്ല.

    എത്യോപ്യൻ സഭയുടെ ആരംഭം നാലാം നൂറ്റാണ്ടിലാണ്. മെൻസസും എഡീസിയസുമാണ് എത്യോപ്യായുടെ ശ്ലീഹന്മാരായി അറിയപ്പെടുന്നവർ. ഇവരെപ്പറ്റി നിരവധി ഐതിഹ്യങ്ങളുമുണ്ട്.

    ബൈസന്റൈൻ സഭകൾ

    ബൈസാൻസ്യം അഥവാ കോൺസ്റ്റാന്റിനോപ്പിൾ പട്ടണം കേന്ദ്രമാക്കിയുള്ളതാണ്
    ബൈസന്റൈൻ സഭകൾ ക്രി.വ. 330-ൽ മഹാനായ കോൺസ്റ്റന്റൈൻ ചക്രവർത്തി (+337) സ്ഥാപിച്ച പട്ടണമാണ് ബൈസാൻസ്യം (കോൺസ്റ്റാന്റിനോപ്പിൾ) ഈ പട്ടണം കേന്ദ്രമാക്കി പൗരസ്ത്യ റോമാ സാമ്രാജ്യം ഉണ്ടായി. മഹാനായ തിയഡോഷ്യസ് ചക്രവർത്തിക്കു ശേഷം (+395) പൗരസ്ത്യം, പാശ്ചാത്യം, എന്നീ വിഭജനങ്ങൾ ശാശ്വതീകരിക്കപ്പെട്ടു. സാവധാനം ഒരു ബൈസന്റൈൻ സാമ്രാജ്യം തന്നെ ഉടലെടുത്തു. കൃത്യമായി പറഞ്ഞാൽ മഹാനായ ജസ്റ്റീനിയൻ ചക്രവർത്തി യോടുകൂടി മാത്രമേ (527-565) ഒരു ബൈസന്റൈൻ സാമ്രാജ്യത്തെപറ്റി പറയാനാവൂ. പ്രാചീന റോമാകേന്ദ്രമാക്കിയുള്ള റോമാ സാമ്രാജ്യത്തിന്റെ തുടർച്ചയായിട്ടാണ് ചരിത്രകാരന്മാർ ബൈസന്റൈൻ സാമ്രാജ്യത്തെ കാണുക. കോൺസ്റ്റാന്റിനോപ്പിൾ പട്ടണം പുതിയ റോമാ’ എന്നും അറിയപ്പെട്ടിരുന്നു.

    ബൈസന്റൈൻ സഭയിൽ കത്തോലിക്കരും അകത്തോലിക്ക രുമായ കസ്തവരുണ്ട്. ബൈസന്റൈൻ സഭയിൽപ്പെട്ട കത്തോലിക്കാസഭകൾ

    1. ബൾഗേറിയൻ

    2. അൽബേനിയൻ

    3. ഹംഗേറിയൻ

    4. ഗ്രീക്ക് മെയിറ്റ്

    5. റുമേനിയൻ 6. റഷ്യൻ

    7. റുഞ്ഞനിയൻ

    8. യുനിയൻ

    10. ഗ്രീക്ക്

    11. ജോർജിയൻ 12. ലത്തോണിയൻ

    13. യൂഗോസ്ലാവിയൻ

    14. മാസഡോണിയൻ

    ഓർത്തഡോക്സ്

    കാൽസിഡോൺ സൂനഹാദോസോടുകൂടി ബൈസന്റൈൻ സഭ, ഓർത്തഡോക്സ് എന്ന പേരെടുത്തു.

    കാൽസിഡോൺ കൗൺസിൽ

    കാൽസിഡോൺ സൂനഹാദോസ് തിരസ്ക്കരിച്ചവരിൽ നിന്ന്
    കാൽസിഡോൺ അംഗീകരിക്കുന്നവരെ തിരിച്ചറിയാൻ പൗരസ്ത്യ ലോകത്തുള്ള കത്തോലിക്കർ ഓർത്തഡോക്സ് എന്ന പേരു കൂട്ടിച്ചേർത്തു.


    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
    Follow this link to join our
     WhatsAppgroup

    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
    Follow this link to join our
     Telegram group