വികസനത്തിനൊപ്പമാണ് സഭ എന്നും : കര്‍ദിനാള്‍ മാര്‍ ക്ലീമിസ് ബാവ

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരിക്കലും സഭ എതിരല്ലെന്നു കെസിബിസിയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. വിഴിഞ്ഞം തുറമുഖത്തിനു നേരത്തെയും സഭ എതിരായിരുന്നില്ല. തുറമുഖം വരുമ്പോള്‍ അവിടെ വസിക്കുന്ന ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് സഭാസംവിധാനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളും ഇത്തരം ബുദ്ധിമുട്ടുകളെ ചൂണ്ടിക്കാട്ടാനും തീരവാസികളുടെ ആവശ്യങ്ങളോടു ചേര്‍ന്നു നില്‍ക്കാനും തയാറായി.

വിഴിഞ്ഞത്തു സമരം ചെയ്യുന്നവരും സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ചയ്ക്കു സാധ്യമല്ലാത്ത തരത്തിലുള്ള സാഹചര്യത്തില്‍ അവരെ ഒരുമിച്ചു കൊണ്ടു വരുന്നതിന് ശ്രമിച്ചു. പരസ്പരം വിട്ടുവീഴ്ചകള്‍ നടത്തി സമവായത്തിലേക്കെത്തുന്നതിനായി. ഇനി തീരുമാനങ്ങള്‍ ഫലപ്രദമായി നടപ്പാക്കാന്‍ നടപടികള്‍ ഉണ്ടാവേണ്ടതുണ്ട്. തീരവാസികളുടെ പുനരധിവാസം, അതിനുള്ള മോണിട്ടറിംഗ് കമ്മിറ്റി എന്നീ കാര്യങ്ങളില്‍ സമയബന്ധിതമായ് സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാവണം. നിയമങ്ങള്‍ ആവശ്യമുള്ളിടത്ത് നിയമമുണ്ടാക്കി നടപ്പാക്കുമെന്നു പ്രതീക്ഷിക്കുന്നു. സമരത്തിന്റെ ഭാഗമായി ഉണ്ടായ കേസുകളുടെ കാര്യത്തില്‍ ചര്‍ച്ചയുടെ വെളിച്ചത്തിലും നിയമങ്ങളുടെ സാധ്യത ഉപയോഗിച്ചും പരിഹാരമുണ്ടാകും. ബഫര്‍ സോണ്‍ ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ തുടരും അദ്ദേഹം പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group