പി.ടി തോമസിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് സഭാധ്യക്ഷന്മാർ..

കോട്ടയം :പി.ടി തോമസിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് സഭാ മേലധ്യക്ഷന്മാർ.രാഷ്ട്രീയപ്രവർത്തകനും ജനപ്രതിനിധിയുമെന്ന നിലയി പൊതുസമൂഹത്തിന്റെ നന്മയ്ക്കും അഭിവൃദ്ധിക്കുമായി പി. ടി തോമസ് ചെയ്ത സേവനങ്ങൾ ജനങ്ങൾ എല്ലാകാലവും അനുസ്മരിക്കുമെന്ന് കെസിബിസി പ്രസിഡന്റും സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുസ്മരിച്ചു.

സ്വന്തം രാഷ്ട്രീയ നിലപാടുകളെ എക്കാലവും ഉയർത്തിപിടിച്ച പൊതു  പ്രവർത്തകനായിരുന്നു പി. ടി തോമസ് എന്ന് യാക്കോബായ സഭാധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു.

രാഷ്ട്രീയ മൂല്യങ്ങളിൽ നിലനിൽക്കുകയും സമൂഹത്തിന്റെ സമഗ്ര പുരോഗതിക്കായി പ്രതിജ്ഞാബദ്ധമായ നിലപാടുകളെടുക്കുകയും ചെയ്ത നേതാവായിരുന്നു പിടി തോമസ് എന്ന് കെ ആർഎൽസി സി പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയിൽ പറഞ്ഞു.

ഊർജ്ജ്വസ്വലമായ നേതൃപാടവത്തിന്റെയും സംഘാടകമികവിന്റെയും ആൾരൂപമായിരുന്നു പി. ടി തോമസ് എന്ന് ഇടുക്കി രൂപതാബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ അനുസ്മരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group