കർഷക റാലിക്കിടയിൽ നടന്ന ആക്രമണത്തെ അപലപിച്ച് ഇന്ത്യൻ ക്രൈസ്തവസഭ

കർഷക നിയമം റദ്ദ് ചെയ്യണം എന്ന അവശ്യമുന്നയിച്ച് ദില്ലിയിൽ നടന്ന കർഷകരുടെ റാലിയിൽ പോലീസും കർഷകരും തമ്മിൽ ഏറ്റുമുട്ടി. ആക്രമണത്തിൽ 80 ലധികം കർഷകർക്ക് പരിക്കേൽക്കുകയും ഒരു കർഷകൻ മരണപ്പെടുകയും ചെയ്തു. അതിധാരുണമായ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി ഇന്ത്യൻ ക്രൈസ്തവസഭ, കർഷകരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി അറിയിച്ചു. കർഷക നിയമങ്ങൾ റദ്ദ് ആക്കണമെന്നും ആവശ്യപ്പെട്ടതായും ഇന്ത്യൻ ബിഷപ്പുമാരുടെ ഓഫീസ് ഫോർ ലേബർ സെക്രട്ടറി ഫാദർ യൂജിൻ പറഞ്ഞു . റിപ്പബ്ലിക് ദിനത്തിൽ തന്നെ ഒരു കർഷകന് ജീവൻ നഷ്ട്ടപ്പെട്ടതും കർഷകരും പോലീസും ഉൾപ്പെടെ നിരവധിപേർക്ക് പരിക്കേറ്റതും വളരെ നിർഭാഗ്യകരമാണ് എന്നും അധികാരികൾ കൂടുതൽ ജാഗ്രത പുലർത്തിയിരുന്നെങ്കിൽ കാര്യങ്ങൾ നിയന്ത്രണ വിധേയമാക്കാൻ സാധിക്കുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ്സ് ഉൾപ്പെടെ നിരവധി രാഷ്ട്രീയ പാർട്ടികൾ ആക്രമണത്തെ അപലപിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group