ദേവാലയങ്ങൾ തുടർച്ചയായി ആക്രമിക്കപ്പെടുന്നത് നീതിന്യായ വകുപ്പ് ഗൗരവമായി കാണണം : കത്തോലിക്കാ സംഘടനകൾ

അമേരിക്കയിൽ തുടർച്ചയായി ക്രൈസ്തവ ദേവാലയങ്ങൾക്ക് നേരെ നടക്കുന്ന നശീകരണ പ്രവർത്തനങ്ങളെ നീതിന്യായ വകുപ്പ് ഗൗരവമായി കാണണമെന്ന് കത്തോലിക്കാ സംഘടനകൾ ആവശ്യപ്പെട്ടു.

കത്തോലിക്കാ ദേവാലയങ്ങളിൽ അടുത്തിടെ നടന്ന നശീകരണ സംഭവങ്ങളെ ചെറുക്കാൻ നീതിന്യായ വകുപ്പ് വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലന്നും,യു എസിൽ കത്തോലിക്കാ ചിഹ്നങ്ങൾ, ആരാധനാലയങ്ങൾ, രൂപങ്ങൾ, എന്നിവയ്ക്കെതിരായ ആക്രമണങ്ങളെക്കുറിച്ച് അറ്റോർണി ജനറലിനെ അറിയിച്ചിട്ടുണ്ടെന്നും സംഭവങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും കാത്തലിക് വോട്ടിന്റെ പ്രസിഡന്റ് ബ്രയാൻ ബർച്ചിൽ പറഞ്ഞു.

കഴിഞ്ഞ ആഴ്ചയുടെ തുടക്കത്തിൽ, വടക്കൻ വിർജീനിയയിലെ ഒരു ഇടവകയിലെ ഗ്രോട്ടോ നശിപ്പിക്കപ്പെട്ടു.മതചിഹ്നങ്ങൾ, ആരാധനാലയങ്ങൾ, രൂപങ്ങൾ എന്നിവയെ ലക്ഷ്യം വയ്ക്കുന്ന നശീകരണ പ്രവർത്തനങ്ങൾ, സ്വത്ത് നശിപ്പിക്കൽ, മറ്റ് സംഭവങ്ങൾ എന്നിവ തടയുന്നതിന് ഡിപ്പാർട്ട്മെന്റ് നിരവധി നടപടികൾ കൈക്കൊള്ളുന്നു ണ്ടെന്നും ഇത്തരം വിദ്വേഷ പ്രവർത്തനങ്ങളെ തടയാൻ ഇനിയും ഫലപ്രദമായ നയങ്ങൾ സർക്കാർ രൂപീകരിക്കണമെന്നും സംഘടനകൾ അഭ്യർത്ഥിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group