വിദ്യാഭ്യാസ മേഖലയിലെ പുരോഗതിയെ ക്രൈസ്തവ സഭകള്‍ സമീപിച്ചത് വളരെ പോസിറ്റീവായാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇത്തരം നിലപാട് സ്വീകരിച്ച ക്രൈസ്തവ പുരോഹിതരെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനം പ്രോവിഡന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ വിദ്യാഭ്യാസ മേഖല പ്രത്യേകിച്ചു പൊതുവിദ്യാഭ്യാസ മേഖല ഏറെ മുന്നോട്ടു കുതിച്ചുവെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലുണ്ടായ കുതിപ്പ് നാടിന്റെ പൊതുവികസന രംഗത്ത് തന്നെ വലിയ മാറ്റം ഉണ്ടാക്കുന്നതാണ്. എല്ലാ വിദ്യാലയങ്ങളിലും ഹൈടെക് സംവിധാനങ്ങള്‍ ഉള്ള സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു. ഹൈടെക് സ്കൂളുകള്‍ വാര്‍ത്തെടുക്കുന്നതില്‍ എയ്ഡഡ് മാനേജ്മെന്റുകള്‍ക്കുള്ള പങ്ക് പ്രധാനമാണെന്നും പറഞ്ഞു .
പള്ളികള്‍ വരുന്നതിനുമുമ്പ് പള്ളിക്കൂടം സ്ഥാപിച്ച പാരമ്പര്യമാണ് ക്രൈസ്തവസഭകള്ക്കുള്ളതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കെസിബിസി വിദ്യാഭ്യാസ കമ്മീഷന് ചെയര്മാന് ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് പറഞ്ഞു. വിദ്യാഭ്യാസമുണ്ടായാല്‍ മാത്രമേ വികസനമുണ്ടാവൂ എന്ന് ചിന്തിച്ചവരാണ് അവര്‍-അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് ബിജു ഓളാട്ടുപുറം അധ്യക്ഷത വഹിച്ചു. കോഴിക്കോട് ബിഷപ് ഡോ.വര്‍ഗീസ് ചക്കാലക്കല്‍ അനുഗ്രഹ പ്രഭാഷണവും എം.കെ.രാഘവന് എംപി പ്രഭാഷണവും നടത്തി.
കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല സന്ദേശം നല്കി. സംസ്ഥാന ഡയറക്ടര്‍ ഫാ. ഡോ. ചാള്‍സ് ലെയോണ്‍ ആമുഖപ്രസംഗം നടത്തി. മുന്‍ സംസ്ഥാന ഭാരവാഹികളായ സാലു പതാലില്‍, ജോഷി വടക്കന്‍, ജോസ് ആന്റണി എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു. ടോം മാത്യു പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ടി. വര്‍ഗീസ് സ്വാഗതവും സംസ്ഥാന ട്രഷറര്‍ മാത്യു ജോസഫ് നന്ദിയും പറഞ്ഞു.
മികച്ച അധ്യാപകര്‍ക്കുള്ള പുരസ്കാരം കിളിയന്തറ സെന്റ് തോമസ് എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ സെലസ്റ്റിന്‍ ജോണ്‍, ആലപ്പുഴ നങ്ങ്യാര്‍കുളങ്ങര ബിബിഎച്ച്എസ് ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ രജിത, മൂലമറ്റം സെന്റ് ജോര്‍ജ് യുപി സ്കൂള്‍ അധ്യാപകന് റോയ് ജെ. കല്ലറങ്ങാട്ട്, തിരുവനന്തപുരം ഉച്ചക്കാട ആര്സിഎല്പിഎസ് ഹെഡ്മാസ്റ്റര് ടി.ആര്. ബാസില്‍ എന്നിവര്‍ ഏറ്റുവാങ്ങി. മികച്ച കോര്‍പറേറ്റ് പുരസ്കാരം പാലാ രൂപത കരസ്ഥമാക്കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group