പൗരന് തന്റെ പൗരാവകാശങ്ങളെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കണo : മാര്‍ ജോസ് പൊരുന്നേടം

ഒരു പൗരന് തന്റെ പൗരാവകാശങ്ങളെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കണമെന്നും, പൗരന്‍ നിതാന്ത ജാഗ്രത ഉള്ളവരായിരിക്കണമെന്നുo ഉദ്ബോധിപ്പിച്ച് മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ ബിഷപ് മാര്‍ ജോസ് പൊരുന്നേടം.

വനം-വന്യജീവി, പരിസ്ഥിതി നിയമങ്ങളും ജനജീവിതവും എന്ന വിഷയത്തില്‍ മാനന്തവാടി ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ഏകദിന പഠന ശിബിരം ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരാവകാശങ്ങള്‍ ധ്വംസിക്കാതെ നിയമ നിര്‍മ്മാണം നടത്തുകയും, രാജ്യത്തെ നിലവിലുള്ള നിയമങ്ങളിലെ പൗരാവകാശ ധ്വംസനങ്ങള്‍ പരിഹരിക്കണമെന്നും മാര്‍ ജോസ് പൊരുന്നേടം ആവശ്യപ്പെട്ടു. രൂപത വികാരി ജനറല്‍ റവ ഫാ. പോള്‍ മുണ്ടോളിക്കല്‍ അധ്യക്ഷനായ പഠന ശിബിര പൊതുസമ്മേളനത്തില്‍ ആലപ്പുഴ രൂപത മുന്‍ വികാരി ജനറാള്‍ മോണ്‍. സേവിയര്‍ കുടിയാംശ്ശേരി, ഫാ. തോമസ് തേരകം, ഡോ. മാനുവല്‍ തോമസ്, ഫാ. തോമസ് മണക്കുന്നേല്‍, പോള്‍ മാത്യൂസ്, ജെയിംസ് വടക്കന്‍, ഫാ. ബാബു മാപ്പളശ്ശേരി തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് സംസാരിച്ചു. ഫാ. ജോസ് കൊച്ചറയ്ക്കല്‍ സ്വാഗതവും സാലു എബ്രഹാം മേച്ചേരില്‍ നന്ദിയും പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group