ഭാരതത്തിൽ വർധിച്ചുവരുന്ന ക്രൈസ്തവ ആക്രമണങ്ങൾ തടയുവാൻ വ്യക്തമായ നിയമ നിർമ്മാണങ്ങൾ ആവശ്യമാണ്. കെസിവൈഎം കല്ലോടി മേഖല.

കല്ലോടി : ഇന്ത്യയിൽ ക്രൈസ്തവർക്ക് എതിരായി വർധിച്ചുവരുന്ന ആക്രമണങ്ങൾ മതേതര രാജ്യത്തിന് അപമാനമാണ്. കഴിഞ്ഞ ഒൻപതു മാസങ്ങൾക്കിടയിൽ മാത്രം ഇന്ത്യയിലെ ക്രൈസ്തവർ മൂന്നൂറിലേറെ തവണകളാണ് ആക്രമിക്കപ്പെട്ടത്.

ഇന്ത്യ പോലെയൊരു മതേതര രാജ്യത്ത് എല്ലാ മതങ്ങളും പരസ്പരം സഹവർത്തിത്വത്തിലും സമാധാനത്തിലും ചരിക്കേണ്ടതുണ്ട്. എന്നാൽ, കഴിഞ്ഞ കുറയെ വർഷങ്ങളായി രാജ്യത്തെ മതന്യൂനപക്ഷങ്ങൾ ക്രൂരമായ പീഡനങ്ങൾക്ക് വിധേയരാക്കപ്പെട്ട് ഭീതിയുടെ നിഴലിലാണ് കഴിയുന്നത്.

ലോകത്ത് ക്രൈസ്തവർ ഏറ്റവും കൂടുതലായി ആക്രമിക്കപ്പെടുകയും, വളരെയധികം ഭീഷണി അനുഭവിക്കപ്പെടുകയും ചെയ്യുന്ന ആദ്യ പത്തു രാജ്യങ്ങളുടെ പട്ടികയിൽ ഭാരതവും ഇടം പിടിച്ചു എന്നത് ആശങ്കാജനകം.

ഇത്തറയേറേ ആക്രമണങ്ങളും ക്രൂര മർദ്ദനങ്ങളും ക്രൈസ്തവർക്ക് നേരെ ഉണ്ടായിട്ടും നടപടി എടുക്കുവാൻ അധികാരമുള്ളവർ എല്ലാത്തിനും മൂക സാക്ഷികളായി മാറി നിൽക്കുന്നത് പ്രതിഷേധാർഹമാണ്.

ഈ മൂകത വേണ്ടിഞ്ഞ് രാജ്യത്തെ ഭരണഘടന അതിന്റെ പൗരർക്ക് ഉറപ്പ് നൽകുന്ന മതസ്വാതന്ത്ര്യമെന്ന മൗലീക അവകാശം സംരക്ഷിക്കണമെന്നും, അതിനു കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും, കെസിവൈഎം കല്ലോടി മേഖല സെക്രട്ടറിയേറ്റ് വാർത്താ കുറിപ്പിൽ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group