സിഎംസി മുൻ സുപ്പീരിയർ ജനറൽ സി​​സ്റ്റ​​ർ സാ​​ങ്റ്റാ അന്തരിച്ചു

സിഎം​​​​​സി സ​​​​​ന്യാ​​​​​സി​​​​​നീ സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന്‍റെ മു​​​​​ൻ സു​​​​​പ്പീ​​​​​രി​​​​​യ​​​​​ർ ജ​​​​​ന​​​​​റ​​​​​ൽ സി​​​​​സ്റ്റ​​​​​ർ സാ​​​​​ങ്റ്റാ കോ​​​​​ല​​​​​ത്ത് സി​​​​​എം​​​​​സി (72) അ​​​ന്ത​​​രി​​​ച്ചു. സം​​​​​സ്കാ​​​​​രം ഇ​​​​​ന്ന് ഉ​​​​​ച്ച​​​​​ ക​​​​​ഴി​​​​​ഞ്ഞ് 2.00ന് ​​​​​ചെ​​​​​ത്തി​​​​​പ്പു​​​​​ഴ കാ​​​​​ർ​​​​​മ്മ​​​​​ൽ വി​​​​​ല്ല​​​​​യി​​​​​ലു​​​​​ള്ള ചാ​​​​​പ്പ​​​​​ലി​​​​​ൽ ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ർ ജോ​​​​​സ​​​​​ഫ് പെ​​​​​രു​​​​​ന്തോ​​​​​ട്ടം, മാ​​​​​ർ തോ​​​​​മ​​​​​സ് ത​​​​​റ​​​​​യി​​​​​ൽ എ​​​ന്നി​​​വ​​​രു​​​ടെ മു​​​​​ഖ്യ​​​​​കാ​​​​​ർ​​​​​മ്മി​​​​​ക​​​​​ത്വ​​​​​ത്തി​​​​​ൽ ന​​​ട​​​ത്തും.

പ​​​​​രേ​​​​​ത ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി, കോ​​​​​ല​​​​​ത്ത് (കൈ​​​​​ന​​​​​ക​​​​​രി) പ​​​​​രേ​​​​​ത​​​​​രാ​​​​​യ ദേ​​​​​വ​​​​​സ്യാ​​​​​ച്ച​​​​​ൻ-​​​​​അ​​​​​ച്ചാ​​​​​മ്മ ദ​​​​​മ്പതി​​​​​ക​​​​​ളു​​​​​ടെ മ​​​​​ക​​​​​ൾ ആ​​​​​ണ്.​ചാ​​​​​വ​​​​​റ​​യ​​ച്ച​​നെയും എ​​​​​വു​​​​​പ്രാ​​​​​സ്യാ​​​​​മ്മ​​​​​യെ​​​​​യും വി​​​​​ശു​​​​​ദ്ധ​​​​​രാ​​​​​യി പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കു​​​​​ന്ന റോ​​​​​മി​​​​​ലെ ച​​​​​ട​​​​​ങ്ങി​​​​​ൽ സിഎംസി സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന്‍റെ സു​​​​​പ്പീ​​​​​രി​​​​​യ​​​​​ർ ജ​​​​​ന​​​​​റ​​​​​ൽ എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ൽ സിസ്റ്റർ പ്ര​​​​​തി​​​​​നി​​​​​ധീ​​​​​ക​​​​​രി​​​​​ച്ചിരുന്നു.

എ​​​​​വു​​​​​പ്രാ​​​​​സ്യാ​​​​​മ്മ​​​​​യെ വി​​​​​ശു​​​​​ദ്ധ​​​​​യാ​​​​​യി പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കു​​​​​ന്ന ച​​​​​ട​​​​​ങ്ങി​​​​​ൽ സി​​​​​സ്റ്റ​​​​​ർ സാ​​​​​ങ്റ്റ​​​​​യാ​​​​​ണ് തി​​​​​രു​​​​​ശേ​​​​​ഷി​​​​​പ്പ് ഫ്രാ​​​​​ൻ​​​​​സീ​​​​​സ് മാ​​​​​ർ​​​​​പാ​​​​​പ്പ​​​​​യ്ക്ക് കൈ​​​​​മാ​​​​​റി​​​​​യ​​​​​ത്. ​​​സാ​​​​​മൂ​​​​​ഹി​​​​​ക സേ​​​​​വ​​​​​ന​​​​​രം​​​​​ഗ​​​​​ത്ത് ക​​​​​ർ​​​​​മ്മ​​​​​കു​​​​​ശ​​​​​ല​​​​​ത​​​​​യോ​​​​​ടെ നേ​​​​​തൃ​​​​​ത്വം ന​​​​​ൽ​​​​​കി​​​​​യി​​​​​രു​​​​​ന്ന സി​​സ്റ്റ​​ർ സാ​​ങ്റ്റാ​​യ്ക്ക് ഏ​​​​​ലി​​​​​യാ​​​​​സ് ക്ല​​​​​ബും ചാ​​​​​വ​​​​​റ വി​​​​​ചാ​​​​​ര​​​​​വേ​​​​​ദി​​​​​യും സം​​​​​യു​​​​​ക്ത​​​​​മാ​​​​​യി സ​​​​​മ​​​​​ഗ്ര സം​​​​​ഭാ​​​​​വ​​​​​ന​​​​​യ്ക്ക് ന​​​​​ൽ​​​​​കു​​​​​ന്ന സ​​​​​ർ​​​​​ഗ​​​​​പീ​​​​​ഠം പു​​​​​ര​​​​​സ്കാ​​​​​രം ല​​​​​ഭി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. റോ​​മി​​ലെ ഗ്രി​​ഗോ​​റി​​യ​​ന്‍ സ​​ര്‍വ​​ക​​ലാ​​ശാ​​ല​​യി​​ല്‍ നി​​ന്നും മ​​ന​​ശാ​​സ്ത്ര​​ത്തി​​ൽ ലൈ​​സ​​ന്‍ഷ്യേ​​റ്റ് സ​​മ്പാ​​ദി​​ച്ച സി​​സ്റ്റ​​ര്‍ സാ​​ങ്റ്റ സി​​എം​​സി സ​​ന്യാ​​സ​​സ​​ഭ​​യു​​ടെ ബം​​ഗ​​ളു​​രു​​വി​​ലു​​ള്ള ജ്ഞാ​​നോ​​ദ​​യ കോ​​മ​​ണ്‍ ജൂ​​ണി​​യ​​റേ​​റ്റി​​ലു​​ള്‍പ്പെ​​ടെ ദീ​​ര്‍ഘ​​കാ​​ലം സ​​ന്യാ​​സാ​​ര്‍ഥി​​നി​​ക​​ളു​​ടെ പ​​രി​​ശീ​​ല​​ക​​യാ​​യി​​രു​​ന്നു.

ച​​ങ്ങ​​നാ​​ശേ​​രി പ്രൊ​​വി​​ന്‍സി​​ന്‍റെ കീ​​ഴി​​ല്‍ സൗ​​ത്ത് ആ​​ഫ്രി​​ക്ക​​ന്‍ മി​​ഷ​​ന് തു​​ട​​ക്കം​​ കു​​റി​​ച്ച​​ത് സി​​സ്റ്റ​​ര്‍ സാ​​ങ്റ്റ പ്രൊ​​വി​​ന്‍ഷ്യാ​​ളാ​​യി​​രി​​ക്കെ​​യാ​​ണ്. യൂ​​റോ​​പ്പ്, ആ​​ഫ്രി​​ക്ക, ജ​​ര്‍മ​​നി, അ​​മേ​​രി​​ക്ക, ഇ​​റാ​​ക്ക്, ഇ​​റ്റ​​ലി, കാ​​ന​​ഡ തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ളി​​ല്‍ സി​​എം​​സി സ​​ന്യാ​​സി​​നീ സ​​മൂ​​ഹ​​ത്തി​​ന്‍റെ വ​​ള​​ര്‍ച്ച​​ക്കും സി​​സ്റ്റ​​ർ ഏ​​റെ സം​​ഭാ​​വ​​ന​​ക​​ൾ ന​​ല്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group