അക്കപ്പെല്ല പാടി സിഎംസി സന്യാസിനിമാർ വീണ്ടും വൈറലാകുന്നു

‘നിത്യവിശുദ്ധയാം കന്യാമറിയമേ’ എന്ന പ്രശസ്തമായ ക്രിസ്തീയ ഭക്തിഗാനം അക്കപ്പെല്ല ശൈലിയിൽ ആലപിച്ച് സിഎംസി സന്യാസിനിമാർ വൈറലാകുന്നു.

കോതമംഗലം പാവനാത്മാ പ്രൊവിൻസിലെ സന്യാസിനിമാരാണ് അക്കപ്പെല്ലയിലൂടെ ശ്രദ്ധേയരായിരിക്കുന്നത്.

സിഎംസിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലായ സിഎംസി വിഷനിലാണ് ഗാനം റീലിസ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം സിഎംസി പുറത്തിറക്കിയ അക്കപ്പെല്ല വോള്യം ഒന്ന് ശ്രദ്ധ നേടിയിരുന്നു. യൂണിവേഴ്സൽ റിക്കാർഡ് ബുക്കിന്റെ ഗ്ലോബൽ അവാർഡ് നേടുകയും ചെയ്തിരുന്നു. നന്മ നേരും അമ്മയെന്ന ഗാനമാണ് കഴിഞ്ഞ തവണ ഇവർ അവതരിപ്പിച്ചത്.

സംഗീത ഉപകരണങ്ങളുടെ അകമ്പടിയില്ലാതെ 140 ട്രാക്കുകളിലായി വായ് കൊണ്ടും കൈ കൊണ്ടും മാത്രം പുറപ്പെടുവിക്കുന്ന ശബ്ദം ഉപയോഗിച്ചുള്ള
ഗാനാവിഷ്ക്കാരമാണ് അക്കപ്പെല്ല.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group