ഇറാഖിലെ ഏറ്റവും വലിയ ക്രിസ്ത്യൻ യുവജന സംഗമത്തിന് വർണാഭമായ തുടക്കം

ഫ്രാൻസിസ് പാപ്പയുടെ ഐതിഹാസികമായ സന്ദർശനം പകർന്നു നൽകിയ ഊർജവുമായി ഇറാഖിലെ ഏറ്റവും വലിയ ക്രിസ്ത്യൻ യുവജന സംഗമമായ ‘അങ്കാവ യൂത്ത് മീറ്റി’ന് വർണാഭമായ തുടക്കം.

ഇറാഖിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 1700 യുവജനങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ഏർബിൽ ആർച്ച്ബിഷപ്പ് ബാഷർ വാർദയുടെ സാന്നിധ്യവും സംഗമത്തിൽ ശ്രദ്ധേയമാണ്.

പീഡിത ക്രൈസ്തവർക്കിടയിൽ ശുശ്രൂഷ ചെയ്യുന്ന പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡി’ന്റെ (എ.സി.എൻ) പിന്തുണയോടെ സംഘടിപ്പിക്കുന്ന സംഗമത്തിൽ ആഗോളസഭ തുടക്കം കുറിച്ച സിനഡാലിറ്റിയെ കുറിച്ചുള്ള പ്രതീക്ഷകളും യുവജനങ്ങൾ പങ്കുവെക്കും. മതബോധനത്തിന്റെ പ്രാധാന്യം, ബൈബിൾ പഠനത്തിന്റെ പ്രസക്തി എന്നിങ്ങനെയുള്ള വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സെമിനാറുകളും സംവാദങ്ങളും ക്രമീകരിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group