അ​​​മേ​​​രി​​​ക്ക​​​യി​​​ലെ കൊ​​​ളം​​​ബ​​​സ് രൂ​​​പ​​​ത​​​ക്ക്‌ ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​നാ​​​യ ബി​​​ഷ​​​പ്പ്

അ​​​മേ​​​രി​​​ക്ക​​​യി​​​ലെ കൊ​​​ളം​​​ബ​​​സ് രൂ​​​പ​​​ത​​​യു​​​ടെ ബി​​​ഷ​​​പ്പാ​​​യി ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​നാ​​​യ വൈ​​​ദി​​​ക​​​ൻ ഫാ. ​​​ഏ​​​ൾ ഫെ​​​ർ​​​ണാ​​​ണ്ട​​​സി​​​നെ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പാ നി​​​യ​​​മി​​​ച്ചു.

വെ​​​ള്ള​​​ക്കാ​​ര​​​ന​​​ല്ലാ​​​ത്ത ഒ​​​രാ​​​ൾ ഈ ​​​രൂ​​​പ​​​ത​​​യു​​​ടെ ചു​​​മ​​​ത​​​ല ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തും അ​​​മേ​​​രി​​​ക്ക​​​ൻ ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യി​​​ൽ ഇ​​​ന്ത്യ​​​ൻ​​​വം​​​ശ​​​ജ​​​ൻ ബി​​​ഷ​​​പ്പാ​​​കു​​​ന്ന​​​തും ആ​​​ദ്യ​​​മാ​​​ണ്.

കൊ​​​ളം​​​ബ​​​സ് രൂ​​​പ​​​ത​​​യു​​​ടെ ഇ​​​പ്പോ​​​ഴ​​​ത്തെ ബി​​​ഷ​​​പ് റോ​​​ബ​​​ർ​​​ട്ട് ബ്ര​​​ണ്ണ​​​ൻ ബ്രൂ​​​ക്‌​​​ലി​​​ൻ രൂ​​​പ​​​ത​​​യി​​​ലേ​​​ക്കു സ്ഥ​​​ലം​​​മാ​​​റു​​​ക​​​യാ​​​ണ്. നാ​​​ല്പ​​​ത്തൊ​​​ൻപ​​​തു​​​കാ​​​ര​​​നാ​​​യ ഫാ. ​​​ഏ​​​ളി​​​ന്‍റെ സ്ഥാ​​​നാ​​​രോ​​​ഹ​​​ണം മേ​​​യ് 31നു ​​​ന​​​ട​​​ക്കും.നി​​​ല​​​വി​​​ൽ സി​​​ൻ​​​സി​​​നാ​​​റ്റി​​​യി​​​ലെ മൂ​​​വാ​​​യി​​​ര​​​ത്തി​​​നു​​​മേ​​​ൽ കു​​​ടും​​​ബ​​​ങ്ങ​​​ൾ അം​​​ഗ​​​മാ​​​യ സെ​​​ന്‍റ് ഇ​​​ഗ്നേ​​​ഷ്യ​​​സ് ല​​​യോ​​​ള ഇ​​​ട​​​വ​​​ക​​​യു​​​ടെ പാ​​​സ്റ്റ​​​റാ​​​ണ്.

മും​​​ബൈ​​​യി​​​ൽ​​​ നി​​​ന്നു കു​​​ടി​​​യേ​​​റി​​​യ സി​​​ഡ്നി ഓ​​​സ്‌​​​വാ​​​ൾ​​​ഡി​​​ന്‍റെ​​​യും തെ​​​ൽ​​​മ ഫെ​​​ർ​​​ണാ​​​ണ്ട​​​സി​​​ന്‍റെ​​​യും അ​​​ഞ്ച് ആ​​​ൺ​​​മ​​​ക്ക​​​ളി​​​ൽ നാ​​​ലാ​​​മ​​​നാ​​​യി ഒ​​​ഹാ​​​യോ​​​യി​​​ലെ ടോ​​​ളേ​​​ഡോ​​​യി​​​ലാ​​​ണു ജ​​​ന​​​നം. അ​​​മ്മ അ​​​ധ്യാ​​​പി​​​ക​​​യും അ​​​ച്ഛ​​​ൻ ഡോ​​​ക്ട​​​റു​​​മാ​​​യി​​​രു​​​ന്നു. ഏ​​​ളി​​​ന് ഡോ​​​ക്ട​​​റാ​​​കാ​​​നാ​​​യി​​​രു​​​ന്നു ആ​​​ഗ്ര​​​ഹം. യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് സി​​​ൻ​​​സി​​​നാ​​​റ്റി കോ​​​ള​​​ജ് ഓ​​​ഫ് മെ​​​ഡി​​​സി​​​നി​​​ൽ ചേ​​​ർ​​​ന്ന അ​​​ദ്ദേ​​​ഹം ദൈ​​​വ​​​വി​​​ളി തി​​​രി​​​ച്ച​​​റി​​​ഞ്ഞ് 1997ൽ ​​​വെ​​​സ്റ്റ് സി​​​ൻ​​​സി​​​നാ​​​റ്റി​​​യി​​​ലെ മൗ​​​ണ്ട് സെ​​​ന്‍റ് മേ​​​രീ​​​സ് സെ​​​മി​​​നാ​​​രി​​​യി​​​ൽ ചേ​​​ർ​​​ന്നു.

2002ൽ ​​​വൈ​​​ദി​​​ക​​​നാ​​​യി. റോ​​​മി​​​ലെ അ​​​ൽ​​​ഫോ​​​ൻ​​​സി​​​യ​​​ൻ അ​​​ക്കാ​​​ഡ​​​മി​​​യി​​​ൽ​​​നി​​​ന്ന് മോ​​​റ​​​ൽ തി​​​യോ​​​ള​​​ജി​​​യി​​​ൽ ഡോ​​​ക്ട​​​റേ​​​റ്റ് നേ​​​ടി. 2019ലാ​​​ണ് സി​​​ൻ​​​സി​​​നാ​​​റ്റി സെ​​​ന്‍റ് ഇ​​​ഗ്നേ​​​ഷ്യ​​​സ് ല​​​യോ​​​ള ഇ​​​ട​​​വ​​​ക​​​യു​​​ടെ പാ​​​സ്റ്റ​​​റാ​​​യി നി​​​യ​​​മി​​​ക്ക​​​പ്പെ​​​ട്ട​​​ത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group