വൈ​ദ്യു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ ത​​​യാ​​​റാ​​​ക്കിയ വി​​​ശു​​​ദ്ധ ബൈ​​​ബി​​​ളി​​​ന്‍റെ ഇം​​​ഗ്ലീ​​​ഷ് കൈ​​​യെ​​​ഴു​​​ത്ത് പ്ര​​​തി ശ്രദ്ധേയമാകുന്നു

കൊച്ചി : വൈ​ദ്യു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ ത​​​യാ​​​റാ​​​ക്കിയ വി​​​ശു​​​ദ്ധ ബൈ​​​ബി​​​ളി​​​ന്‍റെ ഇം​​​ഗ്ലീ​​​ഷ് കൈ​​​യെ​​​ഴു​​​ത്ത് പ്ര​​​തി ശ്രദ്ധേയമാകുന്നു. ക​​​ണ്ണൂ​​​ർ പി​​​ലാ​​​ത്ത​​​റ​​​യി​​​ലെ വൈ​​​ദ്യു​​​തി വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ കെ. ​​​വി​​​ജ​​​യ​​​കു​​​മാ​​​റാണ് 2,343 പേ​​​ജു​​​ക​​​ളു​​​ള്ള ഇംഗ്ലീഷ് ബൈബിൾ കൈയെഴുത്ത് പ്രതി തയ്യാറാക്കിയത്.

താ​​​മ​​​ര​​​ശേ​​​രി രൂ​​​പ​​​ത ബി​​​ഷ​​​പ്പി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ ക​​​ണ്ണൂ​​​ർ രൂ​​​പ​​​ത ബി​​​ഷ​​​പ് ഡോ. ​​​അ​​​ല​​​ക്സ് വ​​​ട​​​ക്കും​​​ത​​​ല കൈ​​​യെ​​​ഴു​​​ത്ത് പ​​​തി​​​പ്പ് പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.

ഏകദേശം ഒ​​​രു വ​​​ർ​​​ഷ​​​മെ​​​ടു​​​ത്താ​​​ണ് ബൈബിൾ രചന ഇദ്ദേഹം പൂർത്തിയാക്കിയത്.
ബൈ​​​ബി​​​ളി​​​ന്‍റെ മ​​​ല​​​യാ​​​ളം കൈ​​​യെ​​​ഴു​​​ത്ത് പ​​​തി​​​പ്പും വി​​​ജ​​​യ​​​കു​​​മാ​​​ർ ത​​​യാ​​​റാ​​​ക്കി​​​യി​​​രു​​​ന്നു. ഹി​​​ന്ദി കൈ​​​യെ​​​ഴു​​​ത്തു പ്ര​​​തി ത​​​യാ​​​റാ​​​ക്കു​​​ക​​​യാ​​​ണ് അ​​​ടു​​​ത്ത ല​​​ക്ഷ്യം. ചെ​​​റു​​​താ​​​ഴം പ​​​ഞ്ചാ​​​യ​​​ത്ത് അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ൻ​​​ജി​​​നി​​​യ​​​ർ അ​​​നി​​​ത​​​യാ​​​ണ് ഭാ​​​ര്യ. അ​​​ജ​​​യ് സ്വ​​​രൂ​​​ഗ്, സോ​​​നാ സ​​​മ​​​ർ​​​ഥ് എ​​​ന്നി​​​വ​​​ർ മ​​​ക്ക​​​ളാ​​​ണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group