സമുദായ ബോധവൽക്കരണ സെമിനാർ കോടഞ്ചേരിയിൽ

സമൂഹ മനസ്സാക്ഷിയുടെ നേർക്ക് സത്യത്തിൻ്റെ പ്രഭ തെളിയിക്കുക എന്ന ലക്ഷ്യത്തോടെ താമരശ്ശേരി രൂപതയില്‍ സമുദായ ബോധവൽക്കരണ സെമിനാർ. കത്തോലിക്ക കോൺഗ്രസും, കെസിവൈഎംമ്മും, കോടഞ്ചേരി ഫൊറോനയും, ഒലിവ് കൂട്ടായ്മയും സംയുക്തമായി കോടഞ്ചേരി ഫൊറോന ദേവാലയത്തില്‍ നടത്തുന്ന സമുദായ ബോധവൽക്കരണ സെമിനാറില്‍ ഡോ. ആൻ്റണി തറേക്കടവിൽ, ഡോ. ടോം ഓലിക്കരോട്ട്, ഡോ. കെ. എം. ഫ്രാൻസിസ്, ഡോ. ചാക്കോ കാളംപറമ്പിൽ, ഫാ. ജോസ് ബേസിൽ വി.സി, ഫാ. ജോർജ് വെള്ളക്കാകുടിയിൽ, ഫാ. മാത്യു തൂമുള്ളിൽ തുടങ്ങിയവർ വിവിധ വിഷയങ്ങളെ അധികരിച്ച് സംസാരിക്കും.

ക്രൈസ്തവ സമുദായവും രാഷ്ട്ര നിർമ്മിതിയും, വിശ്വാസ പ്രതിസന്ധികളും പരിഹാരവും, സാമൂഹ്യ-രാഷ്ട്രീയ ഇടപെടലുകൾ അനുഗ്രഹം നഷ്ടപ്പെടുത്തുമോ? യുവജനങ്ങളും മാതാപിതാക്കളും അറിഞ്ഞിരിക്കേണ്ടത്, നിരീശ്വരവാദികളുടെ അബദ്ധസിദ്ധാന്തങ്ങൾ, മാറുന്ന കേരളരാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിലാണ് ചര്‍ച്ചകള്‍ നടക്കുക.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group