ഫ്രാൻസിസ് പാപ്പായുടെ സന്ദേശം പിൻതുണയ്ക്കാൻ സാന്ത് എജിദിയോ സമൂഹം..

55 മത് ആഗോള സമാധാന ദിനമായ ജനുവരി ഒന്നിന് “തലമുറകൾ തമ്മിലുള്ള സംവാദം, വിദ്യാഭ്യാസം തൊഴിൽ: നിലനിൽക്കുന്ന സമാധാനത്തിനുളള ഉപകരണങ്ങൾ” എന്ന ഫ്രാൻസിസ് പാപ്പായുടെ സന്ദേശത്തിന് പിൻതുണ പ്രഖ്യാപിച്ചു കൊണ്ട് സാന്ത് എജിദിയോ സമൂഹം ലോകത്തിന്റെ വടക്കും തെക്കുമുള്ള നാടുകളെ അനുസ്മരിക്കുകയും യുദ്ധങ്ങളുടേയും ഭീകരവാദത്തിന്റെയും അന്ത്യം പ്രതീക്ഷിച്ചു കൊണ്ട് മനുഷ്യകുലത്തിന്റെ ഐക്യത്തിലും സമാധാനത്തിലും പുതിയ വർഷം ആരംഭിക്കാൻ ആഹ്വാനം ചെയ്തു.

മഹാമാരിയിൽ അടയാളപ്പെടുത്തിയ ഈ വർഷാരംഭത്തിലും “എല്ലാ നാടുകളിലും സമാധാനം” എന്ന പ്രകടനം പതിവുള്ള ഘോഷയാത്രകൾ കൂടാതെയായിരിക്കും സംഘടിപ്പിക്കുക. കൂടാതെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ
സംഘർഷങ്ങൾ നിലവിലുള്ള രാജ്യങ്ങളുടേയും പ്രദേശങ്ങളുടേയും പ്രത്യേകിച്ച് ആഫ്രിക്ക ഭൂഖണ്ഡത്തിലെ സഹേൽ മുതൽ എത്യോപ്യ വരെയും വടക്കൻ മൊസാംബിക് വരെയുമുള്ള പ്രദേശങ്ങളുടെ പേരുകൾ പ്രദർശിപ്പിക്കും.
കൂടാതെ റോമിൽ മാത്രമല്ല കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് എല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള രാജ്യങ്ങളിലെ നൂറുകണക്കിന് പട്ടണങ്ങളിൽ പൊതു സംരംഭങ്ങളും പ്രാർത്ഥാനാ ജാഗരണങ്ങളും സംഘടിപ്പിച്ചിട്ടുണ്ട് എന്ന് സാന്ത് എജിദിയോ സമൂഹം അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group