മാർ ജോ​​സ​​ഫ് പവ്വത്തിലിന് ആശംസകൾ അറിയിച്ച് കേ​ര​ള സോ​ഷ്യ​ൽ സർവീ​സ് ഫോ​റം

ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ലി​​ന്‍റെ മെ​​ത്രാ​​ഭി​​ഷേ​​ക​​ത്തി​​ന്‍റെ സു​​വ​​ർ​​ണ ജൂ​​ബി​​ലി വ​​ർ​​ഷ​​ത്തി​​ൽ ആശംസകൾ അറിയിച്ച് കേ​​ര​​ള സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് ഫോ​​റം ഭാ​​ര​​വാ​​ഹി​​ക​​ളും, രൂ​​പ​​താ സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് സൊ​​സൈ​​റ്റി
ഡ​​യ​​റ​​ക്ടർമാരും എത്തി.

1987 മു​​ത​​ൽ 1990 വ​​രെ കേ​​ര​​ള ക​​ത്തോ​​ലി​​ക്കാ മെ​​ത്രാ​​ൻ സ​​മി​​തി​​യു​​ടെ ജ​​സ്റ്റി​​സ് പീ​​സ് ആ​​ൻ​​ഡ് ഡ​​വ​​ല​​പ്പ്മെ​​ന്‍റ് ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​നാ​​യി​​രു​​ന്ന മാ​​ർ പ​​വ്വ​​ത്തി​​ൽ എ​​ടു​​ത്ത നി​​ല​​പാ​​ടു​​ക​​ൾ സാ​മൂ​ഹി​ക, വി​ദ്യാ​ഭ്യാ​സ ​രം​​ഗ​​ങ്ങ​​ളി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ വ​​ള​​ർ​​ച്ച​​ക്ക് നി​​ർ​​ണാ​​യ​​ക പ​​ങ്ക് വ​​ഹി​​ച്ചി​​ട്ടു​​ള്ള​​താ​​ണ്. ഈ ​​കാ​​ല​​ത്താ​​ണ് കേ​​ര​​ള സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് ഫോ​​റ​​ത്തി​​ന്‍റെ ആ​​സ്ഥാ​​നം കോ​​ട്ട​​യ​​ത്തേ​​ക്ക് മാ​​റ്റി​​യ​​ത്. അ​​ക്കാലത്തെ അ​​നു​​ഭ​​വ​​ങ്ങ​​ൾ ഓ​​ർ​​ത്തെ​​ടു​​ത്ത് പ​​ങ്കു​​വെ​​ച്ച ആ​​ർ​​ച്ചു ബി​​ഷ​​പ്പ്, വ​​രും കാ​​ല പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കു​​ള്ള ആ​​ശം​​സ​​ക​​ളും അ​​നു​​ഗ്ര​​ഹ​​ങ്ങ​​ളും നേ​​ർ​​ന്നു.

കേ​​ര​​ള സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് ഫോ​​റം എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജേ​​ക്ക​​ബ് മാ​​വു​​ങ്ക​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ടീം ​​ലീ​​ഡ​​ർ സി്സ്റ്റ​​ർ ജെ​​സീ​​ന സെ​​ബാ​​സ്റ്റ്യ​​ൻ, കോ​​ട്ട​​യം സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് സൊ​​സൈ​​റ്റി ഡ​​യ​​റ​​ക്ട​​ർ ഫാ. ​​സു​​നി​​ൽ പെ​​രു​​മാ​​നൂ​​ർ, വി​​ജ​​യ​​പു​​രം സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് സൊ​​സൈ​​റ്റി ഡ​​യ​​റ​​ക്ട​​ർ ഫാ. ​​അ​​ഗ​​സ്റ്റി​​ൻ മേ​​ച്ചേ​​രി​​ൽ, തി​​രു​​വ​​ല്ല ബോ​​ധ​​ന സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് സൊ​​സൈ​​റ്റി ഡ​​യ​​റ​​ക്ട​​ർ ഫാ. ​​സാ​​മു​​വേ​​ൽ വി​​ള​​യി​​ൽ, പാ​​ലാ സോ​​ഷ്യ​​ൽ വെ​​ൽ​​ഫെ​​യ​​ർ സൊ​​സൈ​​റ്റി ഡ​​യ​​റ​​ക്ട​​ർ ഫാ. ​​തോ​​മ​​സ് കി​​ഴ​​ക്കേ​​ൽ, ഫാ. ​​ജോ​​ബി, ച​​ങ്ങ​​നാ​​ശേ​​രി സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് സൊ​​സൈ​​റ്റി ഡ​​യ​​റ​​ക്ട​​ർ ഫാ. ​​തോ​​മ​​സ് കു​​ള​​ത്തു​​ങ്ക​​ൽ, ജി​​ത്തു തോ​​മ​​സ്, ഫാ. ​​ആ​​ൻ​​സ​​ലം തു​​ട​​ങ്ങി​​യ​​വ​​ർ സം​​ബ​​ന്ധി​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group