കാനഡയിലെ ആദ്യ ക്നാനായ കത്തോലിക്കാ ദേവാലയം കൂദാശ ചെയ്തു

ദൈവജനത്തിന്റെ പ്രാർത്ഥനാ മഞ്ജരികൾ അലയടിച്ച അന്തരീക്ഷത്തിൽ ലണ്ടൻ സെക്രെട്ട് ഹാർട്ട് ക്നാനായ കത്തോലിക്കാ ദേവാലയത്തിന്റെ കൂദാശ കർമ്മം കോട്ടയം അതിരൂപതാ അധ്യക്ഷൻ മാർ മാത്യു മൂലകാട്ട് നിർവ്വഹിച്ചു. മിസ്സിസ്സാഗ രൂപതാ അധ്യക്ഷൻ മാർ ജോസ് കല്ലുവേലിൽ പ്രഥമ ദിവ്യബലി അർപ്പിച്ചു.

സെക്രെഡ് ഹാർട്ട്‌ ക്നാനായ കത്തോലിക്കാ മിഷ്യൻ ലണ്ടൻ ഇടവകയായി ഉയർത്തി കൊണ്ടും പ്രഥമ വികാരിയായി റവ ഫാ പത്രോസ് ചമ്പക്കരയെ നിയമിച്ചു കൊണ്ടുമുള്ള രൂപതാ അധ്യക്ഷന്റെ നിയമന എഴുത്ത് രൂപതാ ചാൻസെലർ റവ ഫാ ടെൻസൺ പോൾ തിരുകർമ്മ വേളയിൽ വായിക്കുകയുണ്ടായി. കൂദാശാ കർമ്മങ്ങളുടെ ആർച്ചു ഡീക്കൻ സ്ഥാനം വഹിച്ചത് രൂപതാ പ്രൊകുറേറ്റർ റവ ഫാ ജേക്കബ് എടകളത്തൂറാണ്. കൂദാശകർമ്മങ്ങളുടെ സമാപനത്തിൽ നടത്തപെട്ട അനുമോദന സമ്മേളനത്തിന് അധ്യക്ഷം വഹിച്ചു കൊണ്ട് മാർ ജോസ് കല്ലുവേലിൽ രൂപതയിലെ ഏറ്റവും മനോഹര ദേവാലയം സ്വന്തമാക്കിയ ഇടവക ജനത്തെയും അതിനു മോശെയെ പോലെ നേതൃത്വം നൽകിയ വികാരി ഫാ പത്രോസ് ചമ്പക്കരെയെയും പ്രത്യേകം അനുമോദിക്കുകയുണ്ടായി. ദിവ്യബലിമധ്യയും ഉത്ഘാടന സന്ദേശവേളയിലും സഭയോട് ചേർന്നു ക്നാനായ സമുദായത്തിന്റെ തനിമയും പാരമ്പര്യവവും കാത്തു സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചു ദൈവജനത്തെ ഓർമ്മിപ്പിക്കുകയും പത്രോസ് ചമ്പക്കര അച്ചന്റെ ത്യാഗപൂർണ്ണമായ കാനഡയിലെ എല്ലാ ശുശ്രൂഷകളെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group