സംവരണത്തിലെ ഭരണഘടനാ ലംഘനവും, ക്രൈസ്തവരുടെ ആശങ്കയും.

GENERAL NEWS
സംവരണത്തിലെ ഭരണഘടനാ ലംഘനം

ഇസ്ലാമായ എല്ലാവര്‍ക്കും സംവരണം നല്‍കുന്ന രീതിയില്‍ കടുത്ത ഭരണഘടനാ ലംഘനമാണു കേരളത്തില്‍ മാത്രമായി നടന്നുകൊണ്ടിരിക്കുന്നതെന്ന് ആരോപണമുയരുന്നു. വിദ്യഭ്യാസ സാമൂഹ്യ മേഖലകളിലുള്‍പ്പെടെ ഒട്ടേറെ നേട്ടങ്ങള്‍ നല്‍കിയ ക്രിസ്ത്യന്‍ സമൂഹം സാന്പത്തികവും സാമൂഹികവുമായി ഏറ്റവും പിന്നാക്ക വിഭാഗമായി മാറിക്കഴിഞ്ഞീട്ടും സംവരണ ആനുകൂല്യങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തപ്പെടുകയാണെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

സംവരണം സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സംവരണ തത്വങ്ങള്‍ ലംഖിച്ചുകൊണ്ടുള്ള കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയായിരിക്കുന്നത്.കേരളത്തില്‍ വിവിധ സമുദായ സഘടനകളുടെ സമ്മര്‍ദ്ദ ഫലമായി ഭരണഘടന ലംഘനമാണ് നടന്നുവരുന്നതെന്ന് ചൂണ്ടിക്കാട്ടി അമല്‍ സിറിയക് ജോസ് വേളാശേരില്‍ എഴുതിയ ലേഖനം ഇതോടെ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്.പിന്നോക്ക അവസ്ഥയിലുള്ളവര്‍ക്കായി നല്‍കിയ സംവരണ ചട്ടങ്ങളില്‍ സംഘടിതമായ മാറ്റങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്ന് ലേഖനം ആരോപിക്കുന്നു. 1993ല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച കേരളത്തിന്റെ ഒബിസി പട്ടികയില്‍ മാപ്പിള എന്ന വിഭാഗം 39-ാമതായി കിടക്കുന്നുണ്ടെന്ന് ലേഖനം വിശദീകരിക്കുന്നു. സെമിറ്റിക് മതവിഭാഗങ്ങളില്‍ പെട്ടവരെയാണ് മാപ്പിളമാര്‍ എന്നു വിളിച്ചിരുന്നത് . 1996ല്‍ കേരളത്തിന്റെ ഒബിസി ലിസ്റ്റില്‍ ‘മാപ്പിള’ യില്‍ ഒരു ഭേദഗതി വഴി മുസ്ലിംകളിലെ അഞ്ചു വിഭാഗങ്ങളെ മാപ്പിളവിഭാഗ സംവരണത്തില്‍നിന്നു ഒഴിവാക്കിയിരുന്നു.എന്നാല്‍ ഈ അടുത്ത കാലത്തായി ചില സംഘടിത മാറ്റങ്ങള്‍ സംഭവിക്കുന്നുവെന്ന് ലേഖനം വ്യക്തമാക്കുന്നു. നിലവിലെ കേരള പിഎസ്സി സൈറ്റില്‍ ലഭ്യമായ ഒബിസി പട്ടികയില്‍ 43-ാമതായി ‘മാപ്പിള അല്ലെങ്കില്‍ മുസ്ലിം ‘എന്ന് മാറ്റപ്പെട്ടിരിക്കുന്നു. അടുത്ത നാളുകളില്‍ കേരളത്തിന്റെ ചില ഓണ്‍ലൈന്‍ അപേക്ഷകളിലും യൂണിവേഴ്‌സിറ്റികളുടെ പുതുക്കിയ പ്രോസ്‌പെക്ടസുകളിലും ഒബിസി പട്ടികയില്‍ മാപ്പിള എന്നതിന് പകരമായി മുസ്ലിം എന്ന നിലയിലേക്ക് മാറ്റപ്പെട്ടതായും ലേഖനം വിശധീകരിക്കുന്നു. ഇതോടെ ഇസ്ലാമായ എല്ലാവര്‍ക്കും സംവരണം എന്ന രീതിയില്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവിനെ മുറിപ്പെടുത്തുന്ന വിധത്തില്‍ കടുത്ത ഭരണഘടനാ ലംഘനമാണു കേരളത്തില്‍ മാത്രമായി നടന്നുകൊണ്ടിരിക്കുന്നത്. ഇതെല്ലാം നടക്കുമ്പോഴാണ് ഇഡബ്ല്യുഎസ് സംവരണം എതിര്‍ക്കണമെന്ന് മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി പറയുന്നതെന്നും ലേഖനം ആരോപിക്കുന്നു.അതേസമയം കേരളത്തിലെ വിദ്യാഭ്യാസ, സാമൂഹിക നിലവാരമൂല്യങ്ങള്‍ ഉയര്‍ത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ച ക്രിസ്ത്യന്‍ സമൂഹം എല്ലാത്തരത്തിലും പിന്നോട്ട് പോയിട്ടും സംവരണങ്ങളില്‍ നിന്ന് അകറ്റപ്പെടുകയായിരുന്നുവെന്നും ലേഖനം വിശദീകരിക്കുന്നു. ക്രിസ്ത്യന്‍ സമൂഹം 25% ജനനനിരക്കില്‍ നിന്നും 13% ജനനനിരക്കിലേക്ക് താഴ്ന്നിരിക്കുകയാണ്. കേരളത്തിലെ സാന്പത്തികവും സാമൂഹികവുമായി ഏറ്റവും പിന്നാക്ക വിഭാഗമായി ക്രിസ്ത്യാനികള്‍ മാറിക്കഴിഞ്ഞു. നാടിന്റെ വളര്‍ച്ചയ്ക്ക് ഇത്രയേറെ കഷ്ടപ്പെട്ട ഈ സമുദായത്തെ അറിഞ്ഞുകൊണ്ടു തളര്‍ത്താനും തകര്‍ക്കാനും രാഷ്ട്രീയ, സാമുദായിക, കലാ-മാധ്യമ അജണ്ടകള്‍ അതിവിദഗ്ധമായി അരങ്ങേറിയിട്ടും, ഭയന്നിട്ട് വിളിച്ചു പറയാന്‍ പോലും കഴിയാത്ത അവസ്ഥയിലേക്ക് ഈ സമൂഹം എത്തിച്ചേര്‍ന്നിരിക്കുകയാണ്..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group