സഭ മിഷൻ ഞായറിന് ഒരുങ്ങുന്ന പശ്ചാത്തലത്തിൽ മിഷണറിമാർക്കായി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് മാർപാപ്പ

കത്തോലിക്കാ സഭ മിഷൻ ഞായറിന് ഒരുങ്ങുന്ന പശ്ചാത്തലത്തിൽ, ലോകമെമ്പാടുമുള്ള മിഷണറിമാർക്കായി പ്രാർത്ഥിക്കാൻ വിശ്വാസീസമൂഹത്തോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. സ്വജീവിതത്തിലൂടെ സുവിശേഷ ദൗത്യവുമായി ബന്ധപ്പെട്ട സ്‌നേഹത്തിന്റെ ചരിത്രം രചിക്കുന്നവർക്കായി പ്രാർത്ഥിക്കണ മെന്നായിരുന്നു പാപ്പയുടെ ആഹ്വാനം. കഴിഞ്ഞ ദിവസത്തെ പൊതു സന്ദർശനത്തിന്റെ സമാപനത്തിൽ നടത്തിയ ആഹ്വാനം പിന്നീട് ട്വിറ്ററിൽ കുറിക്കുകയും ചെയ്തു പാപ്പ.

‘ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയക്കപ്പെട്ട, തങ്ങളുടെ ജീവിതം കൊണ്ട്, സുവിശേഷ ശുശ്രൂഷയിൽ സ്‌നേഹത്തിന്റെ സ്‌നേഹഗാഥ രചിക്കുന്ന മിഷണറിമാർക്കായി നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം,’ (PrayTogether), ഒക്ടോബർ മിഷണറി (October Missionary) എന്നീ ഹാഷ് ടാഗുകളോടെ പാപ്പ ട്വിറ്ററിൽ കുറിച്ചു. അറബി, ലത്തീൻ, ജർമൻ, ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോർച്ചുഗീസ്, ഫ്രഞ്ച് എന്നിങ്ങനെ ഒൻപത് ഭാഷകളിലായി നാല് കോടിയിൽപ്പരം ഫോളോവേഴ്‌സാണ് പാപ്പയ്ക്ക് ട്വിറ്ററിലുള്ളത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group