ക്‌നാനായ സമുദായം സഭയ്ക്കും സമൂഹത്തിനും നൽകിയ സംഭാവനകള്‍ നിസ്തുലം : മാര്‍ ജോസഫ് പാംപ്ലാനി

കേരള കത്തോലിക്കാ സഭയ്ക്കും സമൂഹത്തിനും ക്‌നാനായ സമുദായം നല്‍കിയ സംഭാവനകള്‍ നിസ്തുലമെന്ന് തലശ്ശേരി അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി. കോട്ടയം അതിരൂപതയുടെ 112-ാമത് വാര്‍ഷികാഘോഷങ്ങള്‍ കോട്ടയത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി ലോകത്തെ സീറോ മലബാര്‍ സഭാസമൂഹങ്ങളെ ശക്തിപ്പെടുത്താന്‍ സവിശേഷ സംഭാവനകള്‍ നല്‍കിയ ക്‌നാനായ സമുഹം സീറോ മലബാര്‍ സഭയുടെ ഹൃദയഭാഗമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലബാര്‍ കുടിയേറ്റത്തിനും പുനരൈക്യത്തിലും മുന്‍പേ പറക്കുന്ന പക്ഷിയായി പ്രവര്‍ത്തിച്ച കോട്ടയം അതിരൂപത ഭാരതസഭയ്ക്കു നല്‍കിയ സംഭാവനകള്‍ ഒരിക്കലും വിസ്മരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ ആര്‍ച്ചു ബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കല്‍, അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, കെ.സി.സി പ്രസിഡന്റ് തമ്പി എരുമേലിക്കര, പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. എബ്രാഹം പറമ്പേട്ട്, കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ലിന്‍സി രാജന്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ബിനോയി ഇടയാടിയില്‍, സമര്‍പ്പിത സമൂഹങ്ങളുടെ പ്രതിനിധി സിസ്റ്റര്‍ അനിത എസ്.ജെ.സി, കെ.സി.വൈ,എല്‍ പ്രസിഡന്റ് ലിബിന്‍ പാറയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച അനിറ്റ പി. ജോസഫ്, ജിനി ജോയി ചേലമ്മൂട്ടില്‍, മരിയ ജോയി പാലയില്‍, ജോണ്‍സണ്‍ കെ.ജെ കുഞ്ഞമ്മാട്ടില്‍, എലിസബത്ത് ജോണി, അബില്‍ ജോയി കൊച്ചുപറമ്പില്‍, ജിബിന്‍ ജോബ് മ്യാലില്‍ എന്നിവരെ ആദരിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group