മതപരിവർത്തനം: മധ്യപ്രദേശിൽ കത്തോലിക്കാ സ്കൂളിന് നേരെ ആക്രമണം..

ഭോപ്പാൽ: മതപരിവർത്തനം ആരോപിച്ച് മധ്യപ്രദേശിൽ കത്തോലിക്കാ സ്കൂളിന് നേരെ ആക്രമണം.വിദിഷ ജില്ലയിലെ ഗാൻജ് ബസോഡയിലെ സെന്റ് ജോസഫ് സ്കൂളിന് നേരെയാണ് ആക്രമണം നടന്നത്. എംഎംബി ബ്രദേഴ്സ് നേതൃത്വം നൽകുന്ന സ്കൂളാണ് ഇത്.500 പേർ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. ഇന്നലെയായിരുന്നു സംഭവം. ജയ് ശ്രീറാം വിളിച്ചുകൊണ്ടായിരുന്നു അക്രമികളുടെ രംഗപ്രവേശം. രജപുത്, ഡാംങി തുടങ്ങിയ കമ്മ്യൂണിറ്റികളിൽ നിന്ന് തങ്ങൾക്ക് നവംബർ 30 ന് ഒരു നിവേദനം ലഭിച്ചിരുന്നതായി പ്രിൻസിപ്പൽ ബ്ര. ആന്റണി പൈനുങ്കൽ അറിയിച്ചു. ചില കുട്ടികളെ മതപരിവർത്തനം നടത്തിയെന്നായിരുന്നു ആരോപണം.എന്നാൽ ഇത്തരം ആരോപണങ്ങൾ വ്യാജവും അടിസ്ഥാന രഹിതവുമാണെന്ന് ബ്ര. ആന്റണി അറിയിച്ചു. കത്തോലിക്കരായ എട്ടു കുട്ടികളുടെ ആദ്യകുർബാന സ്വീകരണച്ചടങ്ങ് യൂട്യൂബിലൂടെ ഒക്ടോബർ 31 ന് സംപ്രേഷണം ചെയ്തിരുന്നു. ഇതിനെ മതപരിവർത്തനമായി തെറ്റിദ്ധരിച്ചതാകാം എന്നാണ് അദ്ദേഹം പറയുന്നത്.സെന്റ് ജോസഫ് ഇടവകയിലെ കുട്ടികളുടേതായിരുന്നു ആദ്യകുർബാന സ്വീകരണം.ആ കുട്ടികൾ തങ്ങളുടെ സ്കൂളിലെ വിദ്യാർത്ഥികളുമല്ലന്നും അദ്ദേഹം പറഞ്ഞു.പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളുടെ ബോർഡ് എക്സാം നടന്ന ദിവസമായിരുന്നു ആക്രമണം നടന്നത് . 1500 വിദ്യാർത്ഥികളാണ് സ്കൂളിലുള്ളത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group