വലിയ കുടുംബങ്ങള്‍ സന്തുഷ്ട കുടുംബമാണെന്ന് ദമ്പതികളെ ബോധ്യപ്പെടുത്തുവാനും എല്ലാവരും ശ്രദ്ധിക്കണം: മാർ പോളി കണ്ണുക്കാടൻ

ജീവസംസ്‌കാരം വളര്‍ത്തിയെടുക്കുവാനും ജീവനെ പരിരക്ഷിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും എല്ലാവരും ശ്രമിക്കണമെന്ന് ഓർമിപ്പിച്ച് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍.

ഇരിഞ്ഞാലക്കുട രൂപതയില്‍ പ്രോ-ലൈഫ് ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകൃതമായിട്ട് ഒരു വർഷം തികയുന്ന പശ്ചാത്തലത്തിൽ ആശംസകൾ അറിയിച്ച്സംസാരിക്കുകയായിരുന്നു ബിഷപ്പ്.

ജീവസംസ്‌കാരം വളര്‍ത്തിയെടുക്കുവാനും ജീവനെ പരിരക്ഷിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളെയും ബിഷപ്പ് അഭിനന്ദിച്ചു.നമ്മുടെ സഭയില്‍ കുടുംബങ്ങളുടെ വലിപ്പം ചുരുങ്ങുന്നുവെന്നത് അസ്വസ്ഥതപ്പെടുത്തുന്ന ഒരു യാഥാര്‍ഥ്യമാണെന്നും കൂടുതല്‍ ദമ്പതികള്‍ ദൈവത്തിന്റെ ദാനമായ കുട്ടികളെ സ്വീകരിക്കുന്നതിനും അവരെ വളര്‍ത്തുന്നതിനും താല്‍പര്യമില്ലാത്തവരായി കാണപ്പെടുന്നുവെന്നും ക്രൈസ്തവ ജനന നിരക്ക് കുറയുന്നതിനാല്‍ പ്രായമെത്തിയവരും കുട്ടികളും യുവാക്കളും തമ്മിലുള്ള സംതുലിതാവസ്ഥ തകരുന്നതിന് കാരണമാകുന്നുവെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group