കോടതി വിധി സ്വാഗതാർഹം : കെസിബിസി പ്രോലൈഫ് സമിതി

ഗർഭഛിദ്രത്തിന് ഭരണഘടനാപരമായ അവകാശം റദ്ദാക്കിക്കൊണ്ടുള്ള അമേരിക്കൻ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് കെസിബിസി പ്രോലൈഫ് സമിതി.

ഇന്ത്യയിലും ഇത്തരത്തിൽ മനുഷ്യ ജീവനെ സംരക്ഷിക്കുന്നതിന് നിലവിലുള്ള ഭ്രൂണഹത്യ അനുകൂല നിയമങ്ങൾ റദ്ദാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

മതവിശ്വാസപരമായ കാരണങ്ങളാൽ ഭ്രൂണഹത്യ ചെയ്യാതിരിക്കാൻ ഡോക്ടർമാർക്ക് അനുവാദം നൽകാതിരിക്കത്തക്ക രീതിയിൽ മെഡിക്കൽ എത്തിക്കൽ നിയമങ്ങളിൽ ഭേദഗതി വരുത്താനുള്ള കേന്ദ്രസർക്കാർ ശ്രമങ്ങൾ ഉപേക്ഷിക്കണമെന്ന് പാലാരിവട്ടം പിഒസിയിൽ ചേർന്ന സമിതി സംസ്ഥാന എക്സിക്യൂട്ടീവ് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

സെപ്റ്റംബർ നാലിന് കേരളത്തിലെ 32 രൂപതകളിൽ നിന്നുള്ള കുടുംബങ്ങളെ പങ്കെടുപ്പിച്ചു പിഒസിയിൽ കുടുംബസംഗമം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. കെസിബിസി ഫാമിലി കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ.പോൾ ആന്റണി മുല്ലശ്ശേരി പങ്കെടുത്ത യോഗത്തിൽ പ്രോലൈഫ് സമിതി സംസ്ഥാന പ്രസിഡന്റ് ജോൺ സൺ ചുരേപറമ്പിൽ അധ്യക്ഷത വഹിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group