കോവിഡ് : ഒരു കോൺവെന്റിൽ നിന്ന് ആറ് കന്യാസ്ത്രീകൾ മരണമടഞ്ഞു.

ബ്രസീൽ:കോവിഡ് 19- ഒരാഴ്ചയ്ക്കുള്ളിൽ ഒരു കോൺവെന്റ് നിന്ന് മരണമടഞ്ഞത് 6 കന്യാസ്ത്രീകൾ. ബ്രസീലിലെ ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് ഓഫ് ഹോളി ഫാമിലി മേരി കോൺഗ്രിഗേഷനിലെ കന്യാസ്ത്രീകളാണ് ഒരാഴ്ചയ്ക്കുള്ളിൽ കോവിഡിന് ഇരയായത്.കോൺവെന്റിലെ മറ്റ് കന്യാസ്ത്രീകൾക്കും കോവിഡ് ലക്ഷണങ്ങൾ കണ്ടതിനാൽ അവരെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.65 വയസ്സിനും 95 വയസ്സിനും ഇടയിൽ പ്രായമുള്ള കന്യാസ്ത്രീകൾ ആണ് മരിച്ചവർ.
വളരെ പ്രതിസന്ധിനിറഞ്ഞ സമയത്തിലൂടെ യാണ് കടന്നു പോകുന്നതെന്നും, അസുഖം ബാധിച്ചത് എങ്ങനെയാണെന്ന് അറിയില്ലെന്നും, എല്ലാവരും പ്രാർത്ഥിക്കണമെന്നും ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് ഓഫ് ഹോളി ഫാമിലി മേരി കോൺഗ്രിഗേഷനിലെ മദർ സുപ്പീരിയർ സിസ്റ്റർ മഗ്ദലന പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group