വാക്സിൻ നാഷണലിസം എതിർത്ത് പോന്തി ഫിക്കൽ അക്കാദമി ഫോർ ലൈഫ്

കോവിഡ് 19 വാക്സിന്റെ കാര്യത്തിൽ ദേശീയത വേണ്ടെന്നും രോഗപ്രതിരോധം ഒരു സാധാരണ നന്മയാണ് എന്ന പ്രസ്താവാനയിൽ ഊന്നി നിന്നുകൊണ്ട് വത്തിക്കാനിലെ പോന്തിഫിക്കൽ അക്കാദമി ഫോർ ലൈഫ്. കോവിഡ് 19 നുള്ള വാക്‌സിന്റെ ഉത്പാദന വിതരണവുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്ന പ്രശ്നങ്ങൾക്ക് സുതാര്യമായ രീതിയിൽ പരിഹാരം കണ്ടെത്തുവാനും ദുർബലരും ദരിദ്രരും ഉൾപ്പെടെ സമൂഹത്തിൽ എല്ലാവർക്കും വാക്‌സിനുകൾ ലഭ്യമാക്കാനും ആവശ്യപ്പെട്ടുകൊണ്ട് പോന്തിഫിക്കൽ അക്കാദമി ഫോർ ലൈഫിന്റെ പ്രസിഡന്റ് ആർച്ച് ബിഷപ്പ് വിൻസെനോൺ പഗ്ലിയായും ചാൻസിലർ MSGR റോൻസോ പെഗാരയും ഒപ്പിട്ട സന്ദേശത്തിൽ അഭ്യർത്ഥിക്കുന്നു. ദേശീയതയുടെ യുക്തിയെ മറികടന്നു കൊണ്ട് വാക്‌സിനുകൾ നേടുവാൻ എല്ലാ സംസ്ഥാനങ്ങളും ശ്രമിക്കുവാനും വാക്‌സിനുകളുടെ വ്യാവസായിക വാണിജ്യ ഉൽപാദനത്തിന് സംസ്ഥാനങ്ങളും ഫർമസ്യൂട്ടിക്കൽ കമ്പിനികളും മറ്റ് ഓർഗനൈസേഷനുകളും തമ്മിലുള്ള സഹകരണം ഊർജ്വസ്വലപ്പെടുത്തണമെന്നും ഭാവിയിലേക്കുള്ള അവസരങ്ങൾ കണ്ടുകൊണ്ട് യോജിച്ച് പ്രവർത്തിക്കുവാനും സന്ദേശത്തിൽ പറയുന്നു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group