കോവിഡ് വാക്സിൻ എടുക്കാനായി കോവിൻ പോര്‍ട്ടലില്‍ നല്‍കിയ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ബിഹാര്‍ സ്വദേശിയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു.
ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്ലിന്റെ ഐഎഫ്‌എഫ്‌എസ്‌ഒ (ഇന്റലിജൻസ് ഫ്യൂഷൻ & സ്ട്രാറ്റജിക് ഓപ്പറേഷൻസ്) യൂണിറ്റാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടെലിഗ്രാമില്‍ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയുമടക്കമുള്ളവരുടെ തന്ത്രപ്രധാനമായ സ്വകാര്യ വിവരങ്ങള്‍ ഇയാള്‍ ചോര്‍ത്തിയതായി പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോര്‍ട്ട് ചെയ്തു. കോവിൻ പോര്‍ട്ടലില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാൻ ആരോഗ്യ പ്രവര്‍ത്തകയായ അമ്മയുടെ സഹായവും ഇയാള്‍ സ്വീകരിച്ചതായി പൊലീസ് പറയുന്നു. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group