സമുദായ സംഘടനയ്ക്ക് യൗവ്വനo ചലനാത്മകത സൃഷ്ടിക്കുo: മാർ ജോസഫ് പാംപ്ലാനി

സമുദായ സംഘടനയുടെ ശക്തി വർദ്ധിപ്പിക്കുവാനും ഒപ്പം സമുദായം സാമൂഹിക പ്രശ്നങ്ങളെ ക്രിയാത്മകമായി നേരിടാനും യുവ ജനങ്ങൾ ഒരുമിച്ച് നിൽക്കണം എന്ന് ഉദ്ബോധിപ്പിച്ച് ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി.

മുതിർന്ന യുവജനങ്ങൾ കത്തോലിക്കാ കോൺഗ്രസിന്റെ ഭാഗമായി കടന്ന് വരുന്നത് സമുദായ സംഘടനയ്ക്ക് യൗവ്വനവും ചലനാത്മകതയും സൃഷ്ടിക്കുമെന്ന് അർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി അഭിപ്രായപ്പെട്ടു. കത്തോലിക്കാ കോൺഗ്രസ്‌ തലശ്ശേരി അതിരൂപത യൂത്ത് കൗൺസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിരൂപതയിലെ മുപ്പത് വയസ്സ് പൂർത്തിയായ യുവജനങ്ങൾ യൂത്ത് കൗൺസിലിന്റെ ഭാഗമായി പ്രവർത്തിക്കുമ്പോൾ സമുദായ സംഘടനയുടെ ശക്തി വർദ്ധിക്കുകയും ഒപ്പം സമുദായം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളെ ക്രിയാത്മകമായി നേരിടാൻ യൂത്ത് കൗൺസിലിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.കത്തോലിക്കാ കോൺഗ്രസ്‌ യൂത്ത് കൗൺസിൽ രൂപീകരിക്കുന്നതിലൂടെ ലക്ഷ്യം വെക്കുന്നത് സമുദായിക ഉന്നമനവും യുവജനങ്ങളുടെ പങ്കാളിത്തവും ആയിരിക്കുമെന്ന് കത്തോലിക്കാ കോൺഗ്രസ്‌ അതിരൂപതാ ഡയറക്ടറും പാസ്ററ്റൽ കോർഡിനേറ്ററുമായ റവ ഡോക്ടർ ഫിലിപ്പ് കവിയിൽ അഭിപ്രായപ്പെട്ടു.

കൗൺസിൽ രൂപീകരിച്ചതിലൂടെ സമുദായത്തിനെ ബാധിക്കുന്ന പുതിയ പ്രശ്നങ്ങളെയും ഇതര സാമൂഹിക പ്രശ്നങ്ങളെയും നേരിടാൻ യുവജനങ്ങളെ പ്രാപ്തരാക്കുമെന്ന് രൂപതാ പ്രസിഡന്റ്‌ അഡ്വക്കറ്റ് ടോണി പുഞ്ചക്കുന്നേൽ പറഞ്ഞു. യൂത്ത് കൗൺസിലിന്റെ പ്രവർത്തങ്ങൾക്ക് പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് ഗ്ലോബൽ പ്രസിഡന്റ്‌ അഡ്വക്കറ്റ് ബിജു പറയന്നിലo അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group