യുക്രൈനു വേണ്ടി നിലവിളിക്കുന്ന ക്രൂശിതൻ…

റഷ്യൻ അധിനിവേശത്തെ തുടർന്ന് യുദ്ധ ഭൂമിയായി മാറിയ യുക്രൈനിൽ ദുരിതമനുഭവിക്കുന്ന ജനതയോടു ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജർമ്മനിയിലെ മ്യൂണിക്ക് നഗരത്തിലുള്ള വി. മാക്സിമില്യൺ ദൈവാലയത്തിൽ യുക്രൈന്റെ ദേശീയപതാകയുടെ നീല, മഞ്ഞ നിറങ്ങളിൽ ഏഴു മീറ്റർ ഉയരമുള്ള ഒരു ക്രൂശിതരൂപം സ്ഥാപിച്ചു.

അഞ്ഞൂറു കിലോഗ്രാം തൂക്കമുള്ള ഈ ക്രൂശിത രൂപം ഓക്കുമരത്തിൽ കൊത്തിയെടുത്തിരിക്കുന്നത് ഹാരി സീഹോൾസർ എന്ന കലാകാരനാണ്. നീല നിറത്തിലുള്ള ക്രൂശിത രൂപത്തിൽ മഞ്ഞ നിറത്തിലുള്ള നോമ്പുകാല കച്ച ഉടുപ്പിച്ചിട്ടുണ്ട് .

ക്രൂശിതന്റെ മുകളിലേക്കുയർത്തിയ കരങ്ങൾ യുദ്ധഭീതിയിൽ കഴിയുന്ന മാനവരാശിയുടെ സഹായത്തിനുള്ള നിലവിളിയാണ്. ഈ ക്രൂശിത രൂപം ഒരു അലങ്കാര വസ്തുവല്ല, മറിച്ച് ഭീതിയിലകപ്പെട്ട ഒരു ജനതയോടുള്ള പ്രതിബദ്ധതയുടെ പ്രഘോഷണമാണെന്ന് ഇടവക അധികാരി വ്യക്തമാക്കി


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group