സമർപ്പിത ജീവിതത്തിന്റെ നവീകരിച്ച ദർശനം നട്ടുവളർത്തുക: മാർപാപ്പാ

ആധുനിക ലോകത്തിൽ സമർപ്പിത ജീവിതത്തിന്റെ നവീകരിച്ച ദർശനം നട്ടുവളർത്തുന്നവരാകാൻ സമർപ്പിതരോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പാ. സമർപ്പിതരുടെ ദിനമായ ഫെബ്രുവരി രണ്ടിന് വിശുദ്ധ കുർബാന മധ്യേയുള്ള പ്രസംഗത്തിലാണ് പാപ്പായുടെ ഈ ആഹ്വാനം .

“പരിശുദ്ധാത്മാവാണോ, ലോകത്തിന്റെ ആത്മാവാണോ നമ്മെ കൂടുതൽ ചലിപ്പിക്കുന്നത് എന്ന് സ്വയം പരിശോധിക്കണമെന്നും ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയിലും ദുർബലതയിലും ദൈവത്തെ കാണാൻ ആത്മാവ് നമ്മെ പ്രേരിപ്പിക്കുന്നുണ്ട് എന്നും പറഞ്ഞ മാർപാപ്പ ചില സമയങ്ങളിൽ സമർപ്പണ ജീവിതത്തെ , ലക്ഷ്യങ്ങൾ, വിജയം എന്നിവയുടെ അടിസ്ഥാനത്തിൽ മാത്രം കാണുന്നതിനുള്ള അപകടസാധ്യതയെയും ഓർമിപ്പിച്ചു.

നാം അനുദിനം വിശ്വസ്തത നട്ടുവളർത്താനും നമ്മുടെ പരിചരണത്തിൽ ഏൽപിച്ചിരിക്കുന്ന ചെറിയ കാര്യങ്ങളിൽ ശ്രദ്ധയുള്ളവരായിരിക്കാനും ഈശോ ആഗ്രഹിക്കുന്നു” – പാപ്പാ കൂട്ടിച്ചേർത്തു.സമർപ്പിതരായ വ്യക്തികൾ, അവരുടെ ആന്തരികപ്രേരണകൾ പരിശോധിക്കേണ്ടതും അവരുടെ ആത്മീയചലനങ്ങളെ വിവേചിച്ചറിയേണ്ടതും പ്രധാനപ്പെട്ടതാണെന്നും പാപ്പാ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group